എന്താണ് ഫേസ്ബുക്കിന്റെ ബാര്‍സ് ആപ്പ്


 സമൂഹമാധ്യമ രംഗത്തെ അതികായനാണ് അമേരിക്കന്‍ ടെക് ഭീമനായ ഫേസ്ബുക്ക്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് കൂടാതെ ഫോട്ടോ ഷെയറിങ് ആപ്പ് ആയ ഇന്‍സ്റ്റാഗ്രാം, ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പ് ആയ വാട്‌സ്ആപ്പ് എന്നിങ്ങനെയുള്ള ഏറെ ആവശ്യക്കാരുള്ള ആപ്പുകള്‍ ഫേസ്ബുക്കിന് കീഴിലാണ്. അതിനിടെ ടിക് ടോക് എന്ന ചൈനീസ് ഹ്രസ്വ വീഡിയോ ആപ്പ് ശ്രദ്ധ നേടിയതോടെ അവിടെയും ഒരു കൈ നോക്കാന്‍ ഫേസ്ബുക് ശ്രമിച്ചു. ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ച റീല്‍സ് സംവിധാനം ഇന്ത്യയില്‍ നിരോധിച്ച ടിക് ടോക് ആപ്പിന്റെ ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ്. അതിനിടെയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിന്റെ ബാര്‍സ് ആപ്പ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. ടിക് ടോക്കിന് പകരക്കാരനായി പുത്തന്‍ ആപ്പ് എന്ന രീതിയില്‍ ആണ് പലരും ബാര്‍സ് ആപ്പിനെ നോക്കികണ്ടത്. 

തീര്‍ച്ചയായും വലിയൊരു പങ്ക് ടിക് ടോക് ഉപഭോക്താക്കള്‍ക്ക് താത്പര്യം തോന്നും വിധമാണ് ബാര്‍സ് തയ്യാറാക്കിയിരിക്കുന്നത്. കാരണം ചടുലമായ താളത്തില്‍ സംഗീതം തയ്യാറാക്കുന്ന റാപ്പര്‍മാരെയാണ് ബാര്‍സ് ആപ്പ് ലക്ഷ്യം വയ്ക്കുന്നത്. ഫേസ്ബുക്കിന്റെ ന്യൂ പ്രോഡക്റ്റ് എക്‌സ്‌പെരിമെന്റേഷന്‍ (എന്‍പിഇ) ആര്‍ & ഡി സംഘം തയ്യാറാക്കിയ ബാഴ്‌സ നിലവില്‍ ബീറ്റ ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ ചുരുക്കം ചില ഐഓഎസ് ഡിവൈസ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ബാര്‍സ് ആപ്പ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ.ആപ്പില്‍ ലഭ്യമായ ടൂളുകള്‍ ഉപയോഗിച്ച് റാപ് സംഗീതം ഒരുക്കാനും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനുമുള്ള സൗകര്യമാണ് ബാര്‍സ് ആപ്പ് ഒരുക്കുന്നത്. എന്നുവച്ച് റാപ്പ് ചെയ്യുന്നവര്‍ക്ക് മാത്രമേ ബാര്‍സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കൂ എന്നര്‍ത്ഥമില്ല. എന്‍പിഇ സംഘം പറയുന്നതനുസരിച്ച് ആര്‍ക്കും റാപ് സംഗീതം ഒരുക്കത്തക്കവിധം ലളിതമാണ് ബാര്‍സ് ആപ്പിലെ ടൂളുകള്‍.


ബാര്‍സ് ആപ്പിലെ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്തിരിക്കുന്ന ബീറ്റുകള്‍ നിങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ശബ്ദശകലങ്ങളെ റാപ്പ് സംഗീതമാക്കും. നിങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ശബ്ദശകലങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ മ്യൂസിക് ഏതെന്നും റെയ്മിങ് ഡിക്ഷ്ണറി സൂചന നല്‍കും. ഇത് കൂടാതെ പൂര്‍ണമായും കസ്റ്റം സ്‌റ്റൈലില്‍ റാപ് സെറ്റ് ചെയ്യാന്‍ ചാലഞ്ച് മോഡും ആപ്പിലുണ്ട്. ശബ്ദശകലങ്ങളും മ്യൂസിക്കും തീരുമാനിച്ചാല്‍ നിരവധി ഓഡിയോ, വീഡിയോ ഫില്‍റ്ററുകള്‍ ക്രമീകരിക്കാനുള്ള സംവിധാനം ബാര്‍സ് ആപ്പ് ഒരുക്കിയിട്ടുണ്ട്. ക്ലീന്‍, ഓട്ടോട്യൂണ്‍, ഇമേജിനറി ഫ്രണ്ട്, എഎം റേഡിയോ തുടങ്ങിയ വിവിധ ടൂളുകള്‍ നിങ്ങളൊരുക്കുന്ന റാപ്പ് സംഗീതം കൂടുതല്‍ രസകരമാക്കാന്‍ ഫേസ്ബുക്ക് ബാര്‍സ് ആപ്പിലുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media