സിമന്റ് വിലയില്‍ വന്‍ വര്‍ധവ്; രണ്ട് ദിവസത്തിനിടെ കൂടിയത് 125 രൂപയോളം


തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വിലയില്‍ കുതിപ്പ്. ഒരു ചാക്ക് സിമന്റിന് 125 രൂപയോളമാണ് രണ്ടു ദിവസത്തിനിടെ കൂടിയത്. കോവിഡ് ദുരിതത്തില്‍ നിന്ന് നിര്‍മാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് ഈ വിലക്കയറ്റം. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമാണ് സിമന്റിന് വില ഉയരാന്‍ കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.

കോവിഡിന് മുമ്പ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. ഇത് മാസങ്ങള്‍ക്ക് മുമ്പ് 445 രൂപവരെയെത്തിയിരുന്നു. പിന്നീട് കമ്പനികള്‍ നല്‍കുന്ന ഇളവടക്കം ചേര്‍ത്ത് 400 രൂപയിലേക്ക് കുറച്ചിരുന്നു. ഇതാണ് ഇപ്പോള്‍ 525 രൂപയിലേക്ക് ഉയരുന്നത്. നിലവിലെ സ്റ്റോക്ക് പഴയവിലയ്ക്ക് വില്‍ക്കുമെങ്കിലും മൂന്നുദിവസത്തിനകം വിലക്കയറ്റം വിപണയില്‍ പ്രതിഫലിക്കും.

കമ്പനികള്‍ സിമന്റിന് തോന്നുംപടി വിലകൂട്ടുന്നതിനെതിരെ വിതരണക്കാരും കരാറുകാരും രംഗത്തുണ്ട്. വില നിയന്ത്രിക്കണമെന്ന ആവശ്യവുമായി ഇവര്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നല്‍കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media