കോഴിക്കോട്: ഭീകരവാദത്തിനെതിരെ സമാധാനത്തിനായി പോരാടുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് സിറ്റി ബാങ്ക്, എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഐക്യദാര്‍ഡ്യം. ഇരു സ്ഥാപനങ്ങളിലെയും ജീവനക്കാരും, ഭരണ സമിതി അംഗങ്ങളും സംയുക്തമായി മെയ് 13ന് വൈകീട്ട് കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ ഒത്തു ചേര്‍ന്ന് ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്ത് ദീപം തെളിയിക്കും. ഇതിന്റെ മുന്നോടിയായി മുതലക്കുളം മൈതാനത്ത് നിന്ന് ആരംഭിക്കുന്ന റാലി മാനാഞ്ചിറ സ്‌ക്വയറില്‍ സമാപിക്കും. ജീവനക്കാരും ഭരണസമിതി അംഗങ്ങളുമുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പങ്കെടുക്കും