സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,460 രൂപയായി. പവന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,680 രൂപയായി.
ഇന്നലെ പവന് 80 രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ച കൂടിയ സ്വര്‍ണവില മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നു. വെള്ളിയാഴ്ച പവന് 160 രൂപയാണ് കൂടിയത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില. ഇത് ഉയര്‍ന്ന് 16 ന് 36,200 ല്‍ എത്തി. 20 നും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 36,200 ല്‍ എത്തിയ വില പിന്നീട് കുറയുകയായിരുന്നു.