കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂടും; ഡിഎ വര്‍ധിപ്പിച്ച് കേന്ദ്രം
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷിക്കാം. 1.5 കോടിയിലധികം വരുന്ന ജീവനക്കാര്‍ക്ക് ഡിഎ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 2021 ഏപ്രില്‍ 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തസ്തികകളിലെ ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 105 രൂപ മുതല്‍ 210 രൂപ വരെയാണ് പ്രതിമാസ വര്‍ധന. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജോലിക്കാര്‍ക്കും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ റെയില്‍വേ , ഖനികള്‍, എണ്ണപ്പാടങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. കരാര്‍ തൊഴിലാളികള്‍ക്കും ആനുകൂല്യം ബാധകമാകും.
ശരാശരി ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ഡിഎ പരിഷ്‌ക്കരണം. 2020 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള വില വര്‍ധനയുടെ അടിസ്ഥാനത്തില്‍ ആണിത്. .കൊവിഡ് പ്രതിസന്ധിയുടെ രണ്ടാം ഘട്ടത്തില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ വന്ന പ്രഖ്യാപനം നിരവധി തൊഴിലാളികള്‍ക്ക് സഹായകരമാകും.
കൊവിഡ് കാലത്ത് സര്‍ക്കാര്‍ മരവിപ്പിച്ച ഡിഎ.ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷനര്‍മാരുടെയും അക്കൗണ്ടില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . നിലവിലെ ഡിയര്‍നെസ് അലവന്‍സ് 11 ശതമാനം വരെ വര്‍ദ്ധിപ്പിച്ചേക്കാം എന്നായിരുന്നു സൂചന. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല.