പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; പത്മശ്രീ ജേതാവിനെതിരെ കേസ്
ദില്ലി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ്. അസം സ്വദേശിയായ സംരംഭകന്‍ ഉദ്ധബ് ഭരാലിയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭരാലിയുടെ തന്നെ സംരക്ഷണത്തിലുള്ള പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ്. ഡിസംബര്‍ 17നാണ് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചത്.
കേസെടുത്തതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടിയ ഇയാള്‍ക്ക് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയ്ക്കാണ് ജാമ്യം. അനുവാദമില്ലാതെ പൊലീസ് സ്റ്റേഷന്‍ പരിധി വിടാന്‍ ഇയാള്‍ക്ക് അനുവാദമില്ല.
460ലധികം യന്ത്രങ്ങളുടെ പേറ്റന്റ് നേടിയിട്ടുള്ള സംരംഭകനാണ് ഉദ്ധബ്. നെല്ലു മെതി യന്ത്രം, കരിമ്പ് പിഴിയല്‍ യന്ത്രം തുടങ്ങിയ യന്ത്രങ്ങളുടെ പേറ്റന്റ് ഇയാള്‍ക്കുണ്ട്. 2019ലാണ് സയന്‍സിനും സാങ്കേതികതയ്ക്കും വേണ്ടി ചെയ്ത സംഭാവനകളെ മുന്‍നിര്‍ത്തി രാജ്യം ഇയാള്‍ക്ക് പത്മശ്രീ നല്‍കി ആദരിച്ചത്.