അമിത പണലഭ്യത നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക്
ചെന്നൈ: രാജ്യത്തെ പണലഭ്യത സാധാരണ നിലയിലാക്കാന്‍ റിസര്‍വ് ബാങ്ക് നടപടികള്‍ തുടങ്ങി. ഹ്രസ്വകാല പലിശനിരക്ക് ഉയര്‍ത്തുകയും ധനകാര്യ മേഖലയിലെ അധികമുള്ള പണം വലിച്ചെടുക്കുകയും ചെയ്യാനാണ് റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഈ വെള്ളിയാഴ്ച മുതല്‍ റിസര്‍വ് ബാങ്ക് 14 ദിവസ റിവേഴ്‌സ് റിപോ ലലം നടത്തും.
ബാങ്കുകളുടെ കൈവശമുള്ള അധിക പണം റിസര്‍വ് ബാങ്കിനു നല്‍കുന്നതാണ് റിവേഴ്‌സ് റിപോ. ബാങ്കുകള്‍ക്ക് ഹ്രസ്വ കാലത്തേക്ക് പണ അത്യാവശ്യം വരുമ്പോള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുന്നതാണ് റിപോ. ബാങ്കുകളുടെ കൈവശമുള്ള സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ റിസര്‍വ് ബാങ്കില്‍ പണയമായി നല്‍കിയാണ് റിപോ ഇടപാട് നടത്തുന്നത്. റിസര്‍വ് ബാങ്കിനും പണം നല്‍കി കടപ്പത്രങ്ങള്‍ വാങ്ങുന്നതാണ് റിവേഴ്‌സ് റിപോ. ഇവയുടെ പലിശ ക്രമീകരിക്കുന്നതിലൂടെ ബാങ്കിംങ് മേഖലയിലെ പലിശ നിരക്കുകള്‍ നിയന്ത്രിക്കുവാന്‍ റിസര്‍വ് ബാങ്കിനു കഴിയും. ഇപ്പോള്‍ റിപോ നിരക്ക് നാലു ശതമാനവും റിവേഴ്‌സ് റിപോ നിരക്ക് 3.35 ശതമാനവുമാണ്.