കോഴിക്കോട്: കേരളത്തിലും തമിഴ്നാട്ടിലും തുലാവര്‍ഷംഎത്തിചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യ- തെക്കന്‍ കേരളത്തിലും മലയോര മേഖലയിലും മഴ കനത്തേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് യല്ലോ പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നാളെയും മറ്റന്നാളും മഴമുന്നറിയിപ്പ് നല്‍കി.
കേരള - തെക്കന്‍ തമിഴ്നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. തുടര്‍ന്നുള്ള 36 മണിക്കൂറില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന തേജ് ബുധനാഴ്ച രാവിലെയോടെ ഒമാന്‍ - യമന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തേജ് ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തിന് ഭീഷണിയില്ല.ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമര്‍ദ്ദം നാളെയോടെ അതി തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കും. കോമോറിന്‍ മേഖലയില്‍ ചക്രവാതചുഴിയും തുടരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.