നിമിഷപ്രിയയുടെ മോചനം: മാനുഷിക പരിഗണനയില്‍ ഇടപെടാന്‍ തയാറെന്ന് ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍
 



ദില്ലി: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറെന്ന് അറിയിച്ച് ഇറാന്‍. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് മുതിര്‍ന്ന ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍ നിലപാട് വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയിരുന്നു. 

അതേ സമയം, നിമിഷപ്രിയയുടെ കാര്യത്തില്‍ പ്രതീക്ഷകള്‍ അസാനിച്ചിട്ടില്ലെന്ന് യെമനില്‍ നിമിഷയുടെ മോചനത്തിനായി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവര്‍ത്തന്‍ സാമുവല്‍ ജെറോം പ്രതീക്ഷ പങ്കുവെച്ചിരുന്നു.  കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്നും  ഒരു ഇന്ത്യക്കാരി യെമന്‍ മണ്ണില്‍ക്കിടന്നു മരിക്കാതിരിക്കാന്‍, അവസാനം വരെ  പ്രവര്‍ത്തിക്കുമെന്നും ആയിരുന്നു സാമുവല്‍ ജെറോമിന്റെ വാക്കുകള്‍. പ്രസിഡന്റ് ശിക്ഷ ശരിവച്ചാലും കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തിന് ദയാധനം സ്വീകരിച്ച് മാപ്പു നല്കാനുള്ള അവകാശമുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനില്‍ തുടരുകയാണ്. കേന്ദ്രസര്‍ക്കാറും കേരള സര്‍ക്കാറും കൈകോര്‍ത്ത് മകളെ രക്ഷിക്കാന്‍ ഇടപെടണമെന്ന് പ്രേമകുമാരി അഭ്യര്‍ത്ഥിച്ചിരുന്നു 

ദയാധനം അടക്കമുള്ള കാര്യങ്ങളില്‍ തലാലിന്റെ കുടുംബം ഇപ്പോഴും ഒത്തുതീര്‍പ്പിലേക്കെത്താന്‍ തയ്യാറായിട്ടില്ല. 2017ലാണ് നിമിഷപ്രിയ യെമന്‍ സ്വദേശി കൊല്ലപ്പെട്ട കേസില്‍ ജയിലിലാകുന്നത്. നഴ്‌സായ നിമിഷപ്രിയയ്‌ക്കൊപ്പം ക്‌ളിനിക് നടത്തുന്നതില്‍ പങ്കാളിയായിരുന്നു കൊല്ലപ്പെട്ട തലാല്‍.  2018ലാണ് വധശിക്ഷ വിധിക്കുന്നത്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media