ഫിലിപ്പൈന്‍സില്‍ സൈനിക വിമാനം തകര്‍ന്നു
മനില: ഫിലിപ്പൈന്‍സില്‍ സൈനിക വിമാന തകര്‍ന്നു വീണു. സൈനികരുമായി സുലുവില്‍ നിന്ന് പറന്നുയര്‍ന്ന എ സി-130 വ്യോമസേന വിമാനമാണ് തകര്‍ന്നത്.വിമാനത്തില്‍ 85 പട്ടാളക്കാരായിരുന്നു ഉണ്ടായിരുന്നത്. 40 സൈനികരെ രക്ഷപ്പെടുത്തിയതായി രാജ്യാന്തര വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതായി ഫിലിപ്പൈന്‍സ് സൈനിക മേധാവി പറഞ്ഞു.