10 വയസ്സുള്ള പെണ്‍കുട്ടിയുടെ മരണം;
13 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ടിക്ക്‌ടോക്ക്
നിരോധിക്കാനൊരുങ്ങി ഇറ്റലി
ദില്ലി:13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്ക്ടോക്ക് നിരോധിക്കാനൊരുങ്ങി ഇറ്റലി. ടിക്ക്‌ടോക്കിലെ ഒരു ചലഞ്ച് ചെയ്ത് 10 വയസ്സുള്ള പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ആപ്പ് നിരോധനത്തിന് അധികൃതര്‍ തയ്യാറെടുക്കുന്നത്. ആപ്പാണ് കുട്ടിയുടെ മരണത്തിനു കാരണമെന്ന് കോടതി നിരീക്ഷിച്ചു.
ഫെബ്രുവരി 9 മുതല്‍ 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആപ്പ് നിരോധിക്കുമെന്ന് ടിക്ക്ടോക്ക് അറിയിച്ചു. 13 വയസ്സെങ്കിലും പ്രായമുണ്ടെന്ന് തെളിയിക്കുന്നവര്‍ക്കേ ഇനി മുതല്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയൂ. 13 വയസ്സില്‍ താഴെയുള്ള ആളുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു പ്രത്യേക ബട്ടണ്‍ ആപ്പില്‍ ഉണ്ടാവും.