കോഴിക്കോട്: ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ പതിനഞ്ചോളം സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇന്നലെ പാക്കിസ്ഥാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമങ്ങളെ തകര്‍ത്തിടാന്‍ ഇന്ത്യക്ക് കവചമായത്.സുദര്‍ശന്‍ ചക്ര എന്ന് ഇന്ത്യ പേരിട്ട എസ് 400 എന്ന വ്യോമ പ്രതിരോധ സംവിധാനം വളരെ വലിയ പ്രദേശത്ത് തുടര്‍ച്ചയായതും ഫലപ്രദവുമായ വ്യോമ പ്രതിരോധ സംവിധാനം ഒരുക്കാനുള്ള ശേഷിയുള്ളവയാണ് എസ്-400 മിസൈല്‍ സിസ്റ്റം. റഷ്യന്‍ നിര്‍മിതമായ ഈ വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്നലെ രാത്രി മുതല്‍ ഇന്ത്യക്ക് സൂപ്പര്‍ കവചമായി മാറിയത്. ഇന്ത്യയില്‍ എത്തിച്ചശേഷം കൂടുതല്‍ മാറ്റം വരുത്തിയാണ് ഇത് ഉപയോഗിക്കുന്നത്. 600 കിലോമീറ്റര്‍ വരെ ദൂരെയുള്ള വിമാനങ്ങള്‍, ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവയെ ട്രാക്ക് ചെയ്യാനും 400 കിലോമീറ്റര്‍ വരെ ദൂരത്തില്‍ അവയെ തടയാനും സുദര്‍ശന ചക്രക്ക് കഴിയും. പഞ്ചാബ്, ജമ്മു കാശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളും സംരക്ഷണത്തിനു മാത്രമായി എസ് 400 സംവിധാനത്തിന്റെ നാല് സ്‌ക്വാഡ്രണുകളാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആന്റി മിസൈല്‍ ഡിഫന്‍സ് സിസ്റ്റമാണ് എസ് 400.