സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച ഓഫറുകളുമായി ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് തുടങ്ങി
പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല സമയം. ഇ-കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് ആരംഭിച്ചു. ഞായറാഴ്ച മുതല്‍ ആരംഭിച്ച ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് ഈ മാസം ഏഴാം തിയതിവരെ തുടരും. വിവിധ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ധരിക്കാവുന്ന ഡിവൈസുകള്‍, മറ്റ് ഗാഡ്ജെറ്റുകള്‍ എന്നിവയ്ക്ക് മികച്ച ഓഫറുകളാണ് ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ സ്മാര്‍ട്ട് ടിവികള്‍, ടാബ്ലെറ്റുകള്‍, ഓഡിയോ ഉപകരണങ്ങളായ ഹെഡ്ഫോണുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍ എന്നിവയും വിലക്കുറവില്‍ വാങ്ങാന്‍ ബിഗ് സേവിങ് ഡേയ്‌സ് അവസരമൊരുക്കുന്നതായി ഫ്‌ലിപ്കാര്‍ട്ട് വ്യക്തമാക്കി.
ആപ്പിള്‍, റിയല്‍മി, സാംസങ്, ഷഓമി തുടങ്ങിയ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ ഫോണുകള്‍ക്കാണ് വിലക്കിഴിവുള്ളത്. ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സിലെ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ പരിചയപ്പെടാം.
സാംസങ് ഗാലക്‌സി F62-ന് 17,999 രൂപയാണ് ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡെയ്സില്‍ വില. ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത് 23,999 രൂപ മുതലാണ്. F സീരീസിലെ മറ്റൊരു ഫോണ്‍ ആയ സാംസങ് ഗാലക്‌സി F41-ന് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ 12,999 രൂപയാണ് വില. 14,999 രൂപ വിലയുള്ള ഫോണ്‍ 2,000 രൂപ വിലക്കിഴിവില്‍ ആണ് ബിഗ് സേവിങ് ഡേയ്സില്‍ വില്‍ക്കുന്നത്. സാംസങ് ഗാലക്‌സി F12-ന്റെ വില 1,000 രൂപ കുറച്ച് 9,999 രൂപയ്ക്ക് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ വാങ്ങാം.
റിയല്‍മിയുടെ ബജറ്റ് 5ജി ഫോണ്‍ ആയ നാര്‍സോ 30 പ്രോ 5ജിക്ക് 1,000 രൂപയാണ് കിഴിവ്. ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ 15,999 രൂപയ്ക്ക് ഇപ്പോള്‍ ഫോണ്‍ ലഭ്യമാണ്. അതെ സമയം പ്രീമിയം 5ജി ഫോണ്‍ ആയ റിയല്‍മി X50 പ്രോയുടെ വില 31,999 രൂപയില്‍ നിന്നും കുറഞ്ഞ് 24,999 രൂപയ്ക്കാണ് ഇപ്പോള്‍ ഫ്‌ലിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. 29,999 രൂപ വിലയുള്ള റിയല്‍മി X7 പ്രോ 5ജി, ബിഗ് സേവിങ് ഡേയ്സില്‍ 27,999 രൂപയ്ക്ക് വാങ്ങാം.
ആപ്പിളിന്റെ ഐഫോണ്‍ 11-ന് 7,000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 44,999 രൂപ മുതലാണ് ഐഫോണ്‍ 11-ന്റെ വില ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സില്‍ ആരംഭിക്കുന്നത്.
മേല്പറഞ്ഞ ഫോണുകള്‍ കൂടാതെ റിയല്‍മി നാര്‍സോ 20 പ്രോ, റിയല്‍മി 7, മോട്ടോ E7 പവര്‍, ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 4 പ്ലസ്, ഇന്‍ഫിനിക്സ് സീറോ 8i, ഐക്യൂ 3 ഫോണുകളും ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സില്‍ വിലക്കുറവില്‍ വാങ്ങാം.ഇത് കൂടാതെ പോക്കോ M3, റിയല്‍മി 8, റിയല്‍മി C21, റെഡ്മി നോട്ട് 9, ഒപ്പോ F17 പ്രോ, റിയല്‍മി X7 5ജി , ടെക്നോ കാമോണ്‍ 16 ഫോണുകള്‍ക്ക് പ്രീപെയ്ഡ് ഓഫറുകളും, എക്‌സ്‌ചേഞ്ച് ഓഫറുകളും ഫ്‌ലിപ്കാര്‍ട്ട് ഒരുക്കിയിട്ടുണ്ട്.