ബ്രിട്ടന്റെ പുതിയ ക്രിപ്റ്റോ കറൻസി :'ബ്രിട്‌കോയിന്‍' ?
ബ്രിട്ടീഷ് ധനകാര്യ മന്ത്രി ഋഷി സുനക് ആണ് ഇത്തരനമൊരു സാധ്യത തേടിയിരിക്കുന്നത്. ബ്രിട്‌കോയിന്‍ എന്ന പേരിലോ അല്ലെങ്കില്‍ കേന്ദ്ര ബാങ്കിന്റെ പിന്തുണയോടെ ഒരു ഡിജിറ്റല്‍ കറന്‍സിയോ ആരംഭിക്കാനാകുമോ എന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോട് ഇതിന്റെ സാധ്യതകള്‍ അദ്ദേഹം ആരാഞ്ഞിട്ടുള്ളത് . ബ്രിട്ടനിൽ ക്രിപ്‌റ്റോകറന്‍സികളുടെ വളര്‍ച്ച ഭയപ്പെടുത്തുന്നുണ്ട്. ബിറ്റ്‌കോയിന്‍ മാത്രമല്ല, മറ്റ് ക്രിപ്‌റ്റോകറന്‍സികളും വലിയ നേട്ടമുണ്ടാക്കുന്നുണ്ട്. ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധികളെ മറികടക്കുക എന്നതാണ് 'ബ്രിട്‌കോയിന്‍' കൊണ്ട് ലക്ഷ്യമിടുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പിന്തുണയ്ക്കുന്ന, പൗണ്ട് സ്റ്റെര്‍ലിങിന്റെ ഡിജിറ്റല്‍ പതിപ്പിനെ കുറിച്ചാണ് ചര്‍ച്ച. ഇതിനെ തുടർന്ന് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി സാധ്യത തേടിയിരിക്കുന്നത്.