മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 18,200ന് മുകളിലെത്തി. ഓട്ടോ, റിയാല്‍റ്റി, മെറ്റല്‍, പവര്‍ ഓഹരികളാണ് സൂചികകളെ ചലിപ്പിച്ചത്. 533.15 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 61,150.04ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 156.50 പോയന്റ് ഉയര്‍ന്ന് 18,212.30ലുമെത്തി.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ബുധനാഴ്ച നേട്ടമുണ്ടാക്കിയത്. ടൈറ്റാന്‍, ടിസിഎസ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.