മൂന്നാം മോദി സര്‍ക്കാര്‍:  ആഭ്യന്തരം അമിത് ഷായ്ക്ക്, ഉപരിതല ഗതാഗതം നിതിന്‍ ഗഡ്കരിക്ക്, പ്രതിരോധം രാജ്നാഥിന്


 


ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്റെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനങ്ങളായി. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ തങ്ങള്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിന്‍ ഗഡ്കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പില്‍ ഹര്‍ഷ് മല്‍ഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേല്‍ക്കും.

ധനകാര്യ മന്ത്രി - നിര്‍മല സീതാരാന്‍
ആരോഗ്യം - ജെപി നദ്ദ
റെയില്‍വെ, ഐ&ബി- അശ്വിനി വൈഷ്ണവ്
കൃഷി - ശിവ്രാജ് സിങ് ചൗഹാന്‍
നഗരവികസനം , ഊര്‍ജ്ജം - മനോഹര്‍ ലാല്‍ ഖട്ടാര്‍ 
വാണിജ്യം - പിയൂഷ് ഗോയല്‍
ഉരുക്ക് ,ഖന വ്യവസായം - എച്ച് ഡി കുമാരസ്വാമി
തൊഴില്‍ - മന്‍സുഖ് മാണ്ഡവ്യ
ജല്‍ ശക്തി - സിആര്‍ പാട്ടീല്‍
വ്യോമയാനം - റാം മോഹന്‍ നായിഡു
പാര്‍ലമെന്ററി, ന്യൂനപക്ഷ ക്ഷേമം - കിരണ്‍ റിജിജു
പെട്രോളിയം - ഹര്‍ദീപ് സിങ് പുരി
വിദ്യാഭ്യാസം - ധര്‍മ്മേന്ദ്ര പ്രധാന്‍
എംഎസ്എംഇ - ജിതന്‍ റാം മാഞ്ചി
വനിത ശിശു ക്ഷേമം - അന്നപൂര്‍ണ ദേവി
ഷിപ്പിങ് മന്ത്രാലയം - സര്‍വാനന്ദ സോനോവാള്‍
സാംസ്‌കാരികം, ടൂറിസം  - ഗജേന്ദ്ര സിങ് ഷെഖാവത്ത്
പരിസ്ഥിതി - ഭൂപേന്ദ്ര യാദവ്
ഭക്ഷ്യം - പ്രള്‍ഹാദ് ജോഷി


സാംസ്‌കാരികം ടൂറിസം സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്നത്. ശ്രീപദ് നായിക്കാണ് ഊര്‍ജ്ജ മന്ത്രാലയം സഹമന്ത്രി. ബിജെപിയില്‍ നിന്നുള്ള തൊഖന്‍ റാം സാഹുവാണ് നഗര വികസന സഹമന്ത്രി. ശോഭ കരന്തലജെ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയാവും. ന്യൂനപക്ഷ ക്ഷേമം സഹമന്ത്രി സ്ഥാനം റവനീത് ബിട്ടുവിനാണ്.
ആകെ 71 പേരാണ് ഇന്നലെ പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. മന്ത്രിമാരുടെ ചുമതല സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും പുറത്തുവന്നിട്ടില്ല. ധനമന്ത്രാലയത്തില്‍ നിന്ന് നിര്‍മല സീതാരാമന്‍ മാറുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നുണ്ട്. കേരളത്തില്‍ നിന്ന് മന്ത്രിസഭയിലെത്തിയ സുരേഷ് ഗോപിക്കും ജോര്‍ജ്ജ് കുര്യനും ചുമതലകള്‍ എന്താവുമെന്നതും പ്രധാന ചോദ്യമാണ്. കേവല ഭൂരിപക്ഷത്തില്‍ നിര്‍ണായകമായ ജെഡിയു, ടിഡിപി പാര്‍ട്ടികളുടെ അംഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ ഏത് വകുപ്പായിരിക്കും ലഭിക്കുകയെന്നതും പ്രധാനമാണ്.

 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media