ഇന്ത്യയുടെ ജിഡിപി വളർച്ച ഉയർച്ചയിലേക്കെന്ന്  മൂഡീസ് റിപ്പോർട്ട് .


രാജ്യത്തിൻറെ  മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2021 ൽ 12 ശതമാനം വളർച്ച കൈവരിക്കാനിടയുള്ളതായി മൂഡീസ് അനലിറ്റിക്സ് റിപ്പോര്‍ട്ട്.  റിപ്പോര്‍ട്ടനുസരിച്ച് 2020 ല്‍ 7.1 ശതമാനമായി ജിഡിപി കുറഞ്ഞതിനു പിന്നെയുള്ള  വളര്‍ച്ചാ നിരക്കാണിത് കാണിക്കുന്നത്.

 2020 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 24.4 ശതമാനവും ജൂലൈ-സെപ്റ്റംബർ പാദത്തിൽ 7.3 ശതമാനവും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം താഴോട്ടായിരുന്നു  പിന്നീട്   ഒക്ടോബർ-ഡിസംബർ പാദത്തിൽ ജിഡിപി വളർച്ച 0.4 ശതമാനം ഉയർന്നു. പ്രതീക്ഷിച്ചതിലും ശക്തമായ ഈ 0.4 ശതമാനം ജിഡിപി വളർച്ച ഇന്ത്യയുടെ ദീർഘകാല സാധ്യതകളെ കൂടുതൽ അനുകൂലമാക്കിയതായി മൂഡീസ് അനലിറ്റിക്സ് പറയുന്നു.   2022 ലെ സാമ്പത്തിക വർഷത്തില്‍ ഇത് 12.6 ശതമാനമായി ഉയരുമെന്നും ലോകത്തിലെ അതിവോഗ സാമ്പത്തിക ശക്തിയായി മാറുമെന്നു പ്രതീക്ഷിക്കുന്നതായും ഒഇസിഡി പറഞ്ഞിരുന്നു, .റിസർവ് ബാങ്ക് 2022 സാമ്പത്തിക വർഷത്തില്‍ 10.5 ശതമാനം വളർച്ച നേടുമെന്ന് വിലയിരുത്തിയപ്പോള്‍ സാമ്പത്തിക സർവേ ഇത് 11 ശതമാനമായാണ് കണക്കാക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതു മുതൽ ആഭ്യന്തരവും ബാഹ്യവുമായ ആവശ്യം വര്‍ധിച്ചുവെന്നും മൂഡീസ് അനലിറ്റിക്സ് പറഞ്ഞു. സ്വകാര്യ ഉപഭോഗവും പാർപ്പിടേതര നിക്ഷേപവും അടുത്ത ഏതാനും പാദങ്ങളിൽ വർദ്ധിക്കുമെന്നും 2021 ൽ ആഭ്യന്തര ഡിമാൻഡ് പുനരുജ്ജീവനത്തെ ശക്തിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഹരി വിപണിയിൽ ഇന്നലെ ഉണ്ടായ കുതിപ്പ് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു .

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media