കോഴിക്കോട്: സഹകരണ മേഖലയിലെ വിജയ രഹസ്യം അറിയാന്‍ മേഘാലയ സര്‍ക്കാരിന്റെ പ്രതിനിധി സി.എന്‍. വിജയകൃഷ്ണനെ തേടിയെത്തി. മേഘാലയ മുന്‍ ആഭ്യന്തര മന്ത്രിയും മേഘാലയ ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെയിംസ് പി.കെ സാംഗ്മായാണ് കോഴിക്കോട്ടെത്തിയത്. വിജയകൃഷ്ണന്റെ സാരഥ്യത്തില്‍ കെട്ടിപ്പടുത്ത എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് എന്നിവ ജെയിംസ് സാംഗ്മ സന്ദര്‍ശിച്ചു. രണ്ടിടത്തും ഊര്‍ജ്ജസ്വലമായ സ്വീകരണമാണ് അദ്ദേഹത്തിന് നല്‍കിയത്.
കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ച് പഠിച്ച് മേഘാലയയില്‍ സഹകണ മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ജെയിംസ് സാംഗ്മ എത്തിയത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ് തോമസ് ചുങ്കത്തറ, സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം ശരത്ത് മോഹന്‍ പൂക്കാട്ട് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. സഹകരണ മേഖലയെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് സി.എന്‍. വിജയകൃഷ്ണന്റെ നേതൃത്വവും പ്രവര്‍ത്തനവും പ്രോത്സാഹനാജനകമാണെന്ന് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹെഡ് ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ ജെയിംസ് സാംഗ്മ പറഞ്ഞു. നല്ല കാഴ്ച്ചപ്പാടും അതിനൊത്ത നേതൃപാടവവുമാണ് വിജയകൃഷ്ണനുള്ളത്. ലോകോത്തര നിലവാരമുള്ള എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ കണ്ടു. അത് എന്നെ അത്ഭുതപ്പെടുത്തി. കുറഞ്ഞ ്ചിലവില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ഈ സ്ഥാപനവുമായി സഹകരിച്ചു പ്രവത്തിക്കാന്‍ മേഘാലയക്ക് താത്പര്യമുണ്ട്. ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ ഇതു സാധ്യമാക്കുകയാണ് ലക്ഷ്യം.
കേരളത്തില്‍ നിലവിലുള്ള ത്രിതല പഞ്ചായത്ത് സംവിധാനം സഹകരണ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ്. എന്നാല്‍ പഞ്ചായത്തീരാജ് സംവിധാനം മേഘാലയയിലില്ല. ഡിസ്ട്രിക് കൗണ്‍സിലുകളാണ് ഉള്ളത്. കേരളം ഏറെ വികസനം കൈവന്ന സംസ്ഥാനമാണ്. ഈ വളര്‍ച്ചക്ക് സഹകരണ മേഖല നല്‍കിയ പങ്ക് വലുതാണെന്ന് ഇപ്പോള്‍ മനസിലായി. തരിച്ചു മേഘാലയയില്‍ ചെന്നാല്‍ കേരളത്തിലെ സഹകരണ മോഡല്‍ അവിടെയും വിജയകരമായി നടപ്പിലാക്കുകയാണ് ലക്ഷ്യം. മേഘാലയയിലെ ഗ്രാമീണ മേഖലയുടെ വികസനത്തിന് സഹകരണ മേഖലയിലെ വളര്‍ച്ച അനിവാര്യമാണ്. ഗ്രാമങ്ങളില്‍ സഹകരണ മേഖല ശക്തിപ്പെടുത്തി 2028 ആകുമ്പോളേക്കും 10 ബില്ല്യണ്‍ന്റെ സാമ്പത്തിക വളര്‍ച്ചയാണ് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കോംങ്കല്‍ സാംഗ്മ ലക്ഷ്യം വയ്ക്കുന്നതെന്നും ജെയിംസ് സാംഗ്മ പറഞ്ഞു.
മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ സാംഗ്മയുടെ മകനാണ് ജെയിംസ് സാംഗ്മ. മേഖാലയ മുഖ്യമന്ത്രി കോണ്‍റാഡ് കോംങ്കല്‍ സാംഗ്മ അദ്ദേഹത്തിന്റെ സഹോദരനും.
സഹകരണ മേഖലയില്‍ അനന്ത സാധ്യതകള്‍ ഉണ്ടെന്നും കടലാഴം പോലെ അത് അളക്കാനാവുന്നതിലുമപ്പുറമാണെന്നും സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു. മേഘാലയയിലെ പഴ വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിഭവങ്ങള്‍ സഹകരണ സംഘങ്ങള്‍ വഴി സംഭരിച്ച് കയറ്റുമതി ചെയ്യാമെന്നും കല്‍ക്കരി ഖനന മേഖലയിലും സഹകരണ മേഖലയ്ക്ക് അനന്ത സാഘ്യതകളാണെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണ ചടങ്ങില്‍ സിറ്റി സര്‍വ്വീസ് കോ ഓ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ പ്രീമ മനോജ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ അഡ്വ. ടി.എം. വേലായുധന്‍ സിറ്റി ബാങ്കിനെക്കുറിച്ച് വിശദീകരിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തോമസ് ചുങ്കത്തറ, സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം ശരത്ത് മോഹന്‍ പൂക്കാട്ട് എന്നിവര്‍ സംസാരിച്ചു. സിറ്റി ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് സ്വാഗതവും ഡയറക്ടര്‍ പി.എ. ജയപ്രകാശ് നന്ദിയും പറഞ്ഞു.