അബുദബിയില്‍ വന്‍ മയക്കുമരുന്നു വേട്ട
അബുദബി: അബുദബിയില്‍ വന്‍ മയക്കുമരുന്നു വേട്ട. 818 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 142 പേരെ അറസ്റ്റുചെയ്തു. വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ മയക്കുമരുന്ന് ലഭ്യമാണെന്ന് അറിയിച്ച് വില്‍പ്പന നടത്തിയിരുന്ന സംഘമാണ് അബുദബി പോലീസിന്റെ പിടിയിലായത്. മയക്കുമരുന്ന വിതരണത്തിനും പ്രചാരണത്തിനുമായി ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ സന്ദേശങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അബുദബി പൊലീസ് അന്റി നാര്‍ക്കോട്ടിക്‌സ് ടീം നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് വന്‍ മയക്കുമരുന്നു വേട്ട സാധ്യമായത്. പിടിയിലായവര്‍ വിവിധ രാജ്യക്കാരാണ്.