സംയുക്ത സംരംഭത്തിനൊരുങ്ങി ടാറ്റ മോട്ടോഴ്സും ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കും .


കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാണ കമ്പനിയായ ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന വായ്പാ ബാങ്കായ ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കുമായി രണ്ടു വര്‍ഷത്തേക്ക് ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഉപഭോക്താക്കള്‍ക്ക് അനായാസവും ആകര്‍ഷകവുമായ ഫൈനാന്‍സിംഗ് ഓപ്ഷനുകള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്് ഈ സംയുക്ത സംരംഭമെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

ടാറ്റ മോട്ടോഴ്സിന്റെ എല്ലാ വാണിജ്യ വാഹനങ്ങള്‍ക്കും ഈ പങ്കാളിത്തം വഴിയുള്ള ആനുകൂല്യം ലഭ്യമാകും. ഹെവി, മീഡിയം, ഇന്റര്‍മീഡിയറ്റ് ട്രക്കുകള്‍ വാങ്ങുമ്പോള്‍ ടാറ്റ മോട്ടോഴ്സിന്റെയും ജെ ആന്‍ഡ് കെ ബാങ്കിന്റെയും ജോയിന്റ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഡിലൈറ്റ് പോയിന്റുകളും കമ്പനി നല്‍കും. ജെ ആന്‍ഡ് കെ ബാങ്ക് വായ്പ നല്‍കുന്ന വാണിജ്യ വാഹനങ്ങള്‍ക്കും പിക്ക്-ആപ്പ് ട്രക്കുകള്‍ക്കും പ്രത്യേക വെഹിക്കിള്‍ മെയിന്റനന്‍സ് പ്രോഗ്രാമും ടാറ്റ മോട്ടോഴ്സ് നല്‍കും. പ്രത്യേക ലോണ്‍-ടു-വാല്യു (എല്‍ടിവി) അനുപാതം, മിതമായ പലിശ നിരക്കില്‍ എല്ലാ വിഭാഗത്തിലുമുള്ള വാഹനങ്ങള്‍ക്ക് ദീര്‍ഘിപ്പിച്ച കാലാവധി എന്നിവയും ജെ ആന്‍ഡ് കെ ബാങ്ക് നല്‍കും. രാജ്യത്തുടനീളം 950 ലധികം ശാഖകളുള്ള ജമ്മു ആന്‍ഡ് കശ്മീര്‍ കേന്ദ്രഭരണ പ്രദേശത്തെ ഏറ്റവും വിപുലമായ ശൃംഖലയാണ് ജെ ആന്‍ഡ് കെ ബാങ്കിനുള്ളത്.

കേന്ദ്രഭരണ പ്രദേശത്തെ ഏറ്റവും വലിയ ബാങ്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍  അതിയായ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് ഇഡി ആന്‍ഡ് പ്രസിഡന്റ് ഗിരീഷ് വാ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് വാഹന വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതിന് ജെ ആന്‍ഡ് കെ ബാങ്കുമായുള്ള പങ്കാളിത്തത്തിലൂടെ സാധിക്കും. ടാറ്റ മോട്ടോഴ്സിന്റെ കാര്‍ഗോ, പാസഞ്ചര്‍, നിര്‍മ്മാണ വിഭാഗങ്ങളിലെ വിപുലമായ ഉത്പന്ന നിരയ്ക്കൊപ്പം ജമ്മു കേന്ദ്രഭരണ പ്രദേശത്തിന്റെ വികസനത്തിനും ആക്കം കൂട്ടും. ജെ&കെ ബാങ്കിന്റെ സമ്പന്നമായ അനുഭവ പരിചയവും പ്രചാരവും പ്രയോജനപ്പെടുത്തി കൂട്ടായ ശ്രമങ്ങളിലൂടെ അനായാസം വായ്പ ലഭ്യമാക്കുന്നത് ഉറപ്പാക്കും. പങ്കാളിത്തത്തിലൂടെ ഈ ദിശയില്‍ കൂടുതല്‍ മുന്നേറാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്ന തന്ത്രപരമായ ആസൂത്രണത്തിന് ഗുണമേന്മയുള്ള വന്‍കിട ബ്രാന്‍ഡുമായുള്ള പങ്കാളിത്തം ഏറെ നിര്‍ണ്ണായകമാണെന്ന് ജെ ആന്‍ഡ് കെ ബാങ്ക് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ആര്‍.കെ. ഛിബ്ബര്‍ പറഞ്ഞു. വിപുലമായ ശ്രേണിയിലുള്ളതും ഗുണനിലവാരമുള്ളതുമായ സമ്പൂര്‍ണ്ണ സാമ്പത്തിക പരിഹാര മാര്‍ഗങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുന്നതിനുള്ള അവസരമായാണ് ടാറ്റ മോട്ടോഴ്സുമായുള്ള പങ്കാളിത്തത്തെ കാണുന്നത്. പ്രീമിയം ഗോ-ടു-മാര്‍ക്കറ്റ് പാക്കേജിനാണ് ഈ ധാരണാപത്രം ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നത്. ജെ ആന്‍ഡ് കെ ബാങ്കിന്റെ കസ്റ്റമൈസ്ഡ് സാമ്പത്തിക പരിഹാരമാര്‍ഗങ്ങളും ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങളുടെ വ്യത്യസ്ത ഓപ്ഷനുകളും ഒന്നാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media