കോഴിക്കോട്: രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവര്‍ഷവും ഭീഷണിയുമായി പി.വി അന്‍വര്‍ എംഎല്‍എ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അസഭ്യവര്‍ഷവും ഭീഷണിയും. വര്‍ഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമര്‍ശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഭീഷണി മുഴക്കിയത്. ഒരു എംഎല്‍എയാണ് ഇത്തരത്തില്‍ പരസ്യമായി ഏറ്റവും മോശപ്പെട്ട ഭാഷയില്‍ ഭീഷണി മുഴക്കുന്നത് എന്നത് ശ്രദ്ദേയമാണ്. തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ അന്‍വര്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ പലവാക്കകളും എഴുതാന്‍ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ വീഡിയോ പോസ്റ്റ് കാണാം. https://www.facebook.com/share/v/rS8jbzFe5SYBi2R4/