ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം മറ്റ് ക്ഷേത്രങ്ങളില്‍ ഉപയോഗിച്ചെന്ന് പങ്കജ് ഭണ്ഡാരിയുടെ മൊഴി
 


തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി. സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്‌ഐടിക്ക് നിര്‍ണായക മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട് ക്രിയേഷന്‍സ് സ്വര്‍ണം പൂശിയ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ എസ്‌ഐടി പരിശോധന തുടങ്ങി. സ്വര്‍ണം വേര്‍തിരിക്കാന്‍ ഉപയോഗിച്ച ലായനിയും പരിശോധനക്ക് അയയ്ക്കും. ഇക്കാര്യം രേഖപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് എസ്‌ഐടി തീരുമാനം. അതേസമയം, സ്വര്‍ണം വേര്‍തിരിച്ചത് അശാസ്ത്രീയമായാണെന്ന് എസ്‌ഐടി കണ്ടെത്തി. സ്വര്‍ണം വേര്‍തിരിക്കുന്ന ലായനിയുടെ ഘടകങ്ങള്‍ അറിയാനാണ് ശാസ്ത്രീയപരിരോധന നടത്തുന്നത്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media