ഇന്ത്യയുടെ വികസന യാത്രയില്‍ ആരോഗ്യമേഖല  വഹിക്കുന്നത് സുപ്രധാന പങ്ക്: ആസാദ് മൂപ്പന്‍
 



ഇന്ത്യയുടെ വികസന യാത്രയില്‍ ആരോഗ്യ മേഖല സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന്് മെച്ചപ്പെട്ട ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, മികച്ച ചികിത്സാ സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച എന്നിവ ഈ മുന്നേറ്റത്തിന് ശക്തി പകരുന്ന ഘടകങ്ങളാണ്. ആയുഷ്മാന്‍ ഭാരത്, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ തുടങ്ങിയ പദ്ധതികള്‍ ഈ മാറ്റങ്ങള്‍ക്ക് വേഗത കൂട്ടി. 

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ ശേഷി ഗണ്യമായി വര്‍ധിച്ചു. ഇന്ന് രാജ്യത്ത് 818 മെഡിക്കല്‍ കോളേജുകളും 1.28 ലക്ഷത്തിലധികം MBBS സീറ്റുകളുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മെഡിക്കല്‍ പ്രൊഫഷണല്‍ പ്രതിഭാ ശേഖരങ്ങളിലൊന്നു ഇന്ത്യയിലാണ്. 

2047-ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനുള്ള യാത്രയില്‍, രോഗ ചികിത്സയില്‍ മാത്രം നമ്മുടെ ശ്രദ്ധ ഒതുങ്ങരുത്. രോഗ പ്രതിരോധം, ആരോഗ്യപരിചരണം, രോഗങ്ങള്‍ നേരത്തെ കണ്ടെത്തല്‍, മെഡിക്കല്‍ ഗവേഷണം, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ആരോഗ്യ സേവനങ്ങള്‍ എന്നിവയിലൂടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യനില മെച്ചപ്പെടുത്തുകയാവണം നമ്മുടെ ലക്ഷ്യം.


 ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, ഗവേഷണം, നവീകരണം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിലൂടെ ഇന്ത്യയുടെ വികസന യാത്രയുടെ പ്രധാന അടിത്തറയായി ആരോഗ്യ മേഖല മാറും. 
 സര്‍ക്കാരുകള്‍, ആരോഗ്യ സേവനദാതാക്കള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, വ്യവസായ മേഖല എന്നിവ ഇതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണം. രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും, അവരുടെ സാമ്പത്തിക-സാമൂഹിക പശ്ചാത്തലം പരിഗണിക്കാതെ, ഈ പുരോഗതിയുടെ പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.  ആരോഗ്യമുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാകട്ടെ ഈ സ്വാതന്ത്ര്യ ദിനത്തിലെ പ്രതിജ്ഞ.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media