അമൃതദേവി ബിഷ്‌ണോയിയെ സ്മരിക്കാം; ഇന്ന് ദേശീയ വനം രക്തസാക്ഷി ദിനം
 


കോഴിക്കോട്: ഇന്ന് വനം രക്തസാക്ഷി ദിനമാണ്. പല ദിനങ്ങളും കേള്‍ക്കാറുണ്ടെങ്കിലും ഈ ദിനം ചിന്തകളും സംശയങ്ങളുമുണര്‍ത്തുക സ്വാഭാവികം. മരങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കാന്‍ ജീവന്‍ സംര്‍പ്പിച്ച കഥ ഇതിനു പിന്നിലുണ്ട്. ഒന്നും രണ്ടു പേരല്ല 362 പേരാണ് ഒരൊറ്റ ദിവസം കൊലചെയ്യപ്പെട്ടത്. സംഭവം 1730ല്‍ രാജസ്ഥാനിലെ ജോഥ്പൂരിനു സമീപത്തെ ഖേലര്‍ജി ഗ്രാമത്തിലാണ്. ആ സംഭവത്തിന്റെ സ്മരണാര്‍ത്ഥം സെപ്തംബര്‍ 11ന് ദേശീയ വന രക്തസാക്ഷി ദിനം എല്ലാ വര്‍ഷവും ഇന്ത്യയില്‍ ആചരിക്കുന്നു. ഈ ദിനത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 1730-ല്‍ രാജസ്ഥാനില്‍ നടന്ന ചരിത്രപ്രസിദ്ധമായ ഒരു കൂട്ടക്കൊലയില്‍ നിന്നാണ്. ഖേജര്‍ലി കൂട്ടക്കൊല 1730ല്‍ രാജസ്ഥാനിലെ ജോധ്പൂരിനടുത്തുള്ള ഖേജര്‍ലി (Khejarli) എന്ന ഗ്രാമത്തിലാണ് നടക്കുന്നത്. അവിടുത്തെ മാര്‍വാര്‍ രാജാവായിരുന്ന മഹാരാജ അഭയ് സിംഗിന് പുതിയ കൊട്ടാരം പണിയുന്നതിനായി വിറകും തടികളും ആവശ്യമായി വന്നു. ഇതിനായി ഖേജര്‍ലി ഗ്രാമത്തിലെ 'ഖേജ്രി' (Khejri) മരങ്ങള്‍ മുറിക്കാന്‍ അദ്ദേഹം സൈന്യത്തിന് ഉത്തരവിട്ടു. 
 പ്രകൃതിയെയും മരങ്ങളെയും വന്യജീവികളെയും ജീവനേക്കാളേറെ പവിത്രമായി കാണുന്ന ബിഷ്ണോയ്  സമുദായത്തില്‍പ്പെട്ട ആളുകളായിരുന്നു ആ ഗ്രാമത്തില്‍ താമസിച്ചിരുന്നത്. രാജാവിന്റെ ആളുകള്‍ മരം മുറിക്കാന്‍ എത്തിയപ്പോള്‍, അമൃത ദേവി ബിഷ്ണോയ് എന്ന ധീരയായ സ്ത്രീയുടെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ അതിനെ ശക്തമായി എതിര്‍ത്തു.

ജീവന്‍ നഷ്ടപ്പെട്ടാലും ഒരു മരത്തെ സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത് ലാഭമാണ്' എന്ന് പ്രഖ്യാപിച്ച് അമൃത ദേവി ഖേജ്രി മരത്തെ കെട്ടിപ്പിടിച്ചു. എന്നാല്‍ രാജാവിന്റെ ക്രൂരരായ സൈനികര്‍ മരത്തോടൊപ്പം അമൃത ദേവിയുടെ തലയും വെട്ടിമാറ്റി. അമ്മയുടെ ത്യാഗം കണ്ട അവരുടെ മൂന്ന് പെണ്‍മക്കളും, തുടര്‍ന്ന് മറ്റ് ഗ്രാമവാസികളും മരങ്ങളെ കെട്ടിപ്പിടിച്ച് മുന്നോട്ട് വന്നു.  ആ ഒരൊറ്റ ദിവസം കൊണ്ട് മരങ്ങളെ സംരക്ഷിക്കാനായി 363 ബിഷ്ണോയ് വംശജരെയാണ് സൈന്യം ക്രൂരമായി വെട്ടിക്കൊന്നത്. വിവരമറിഞ്ഞ് ഞെട്ടിപ്പോയ രാജാവ് ഉടന്‍ തന്നെ മരംമുറി തടയുകയും, ബിഷ്ണോയ് ഗ്രാമങ്ങളില്‍ മരം മുറിക്കുന്നതും മൃഗങ്ങളെ വേട്ടയാടുന്നതും നിയമം മൂലം നിരോധിക്കുകയും ചെയ്തു. ചരിത്രത്തിലെ തന്നെ ആദ്യത്തെ പ്രധാന പരിസ്ഥിതി പ്രതിരോധമായി ഇത് കണക്കാക്കപ്പെടുന്നു. 

ഈ ചരിത്രപരമായ ത്യാഗത്തിന്റെ സ്മരണാര്‍ത്ഥം, 2013-ലാണ് ഭാരത സര്‍ക്കാരിന്റെ പരിസ്ഥിതി, വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം  സെപ്റ്റംബര്‍ 11-നെ ദേശീയ വന രക്തസാക്ഷി ദിനമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.ഈ ദിനത്തിന്റെ പ്രാധാന്യംഖേജര്‍ലിയിലെ ചരിത്രപുരുഷന്മാരെ മാത്രമല്ല, ആധുനിക കാലത്ത് കാട്ടുതീയോടും, മരംകൊള്ളക്കാരോടും, വന്യമൃഗ വേട്ടക്കാരോടും പൊരുതി വീരമൃത്യു വരിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഗാര്‍ഡുമാരെയും ഈ ദിവസം രാജ്യം ആദരിക്കുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media