ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം: പവാറിന്റെ നിലപാട് കപടം; പ്രധാനമന്ത്രിയുടെ നിലപാട് ശരിയെന്ന് ബിജെപി 


ദില്ലി: ഇസ്രയേലിനൊപ്പമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ ശക്തമായി ന്യായീകരിച്ച് ബിജെപി നേതാക്കള്‍. ഇന്ത്യ നില്‍ക്കുന്നത് ഭീകരവാദത്തിനെതിരെയെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ഇന്ത്യയുടെ നയത്തെ എതിര്‍ക്കുന്നവര്‍ക്ക് ദുഷിച്ച മനസാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഭീകരവാദികളെ ശരദ്പവാറും ഇടതുപാര്‍ട്ടികളും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ നയത്തെ ന്യായീകരിച്ച് നിതിന്‍ ഗഡ്കരിയും രംഗത്തെത്തി. ഇസ്രയേലിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് പവാറിന്റെ പ്രസ്താവനകള്‍ കപടമാണെന്ന് ഗോയല്‍ ആരോപിച്ചു.

ലോകത്തിന്റെ ഏത് ഭാഗത്തും എല്ലാ രൂപത്തിലുമുള്ള ഭീകരതയുടെ വിപത്ത് അപലപിക്കപ്പെടേണ്ടതാണ്. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും മുഖ്യമന്ത്രിയും ആയിട്ടുള്ള ഒരാള്‍ക്ക് ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത്തരമൊരു വീക്ഷണം ഉണ്ടായിരിക്കുന്നത് ഖേദകരമാണെന്നും ഗോയല്‍ പറഞ്ഞു. ബട്ല ഹൗസ് ഏറ്റുമുട്ടലില്‍ കണ്ണീരൊഴുക്കുകയും ഇന്ത്യന്‍ മണ്ണില്‍ ഭീകരാക്രമണങ്ങള്‍ നടക്കുമ്പോള്‍ ഉറങ്ങുകയും ചെയ്ത സര്‍ക്കാരിന്റെ ഭാഗമായിരുന്നു പവാറെന്നും ഇത്തരം ജീര്‍ണിച്ച ചിന്താഗതി അവസാനിപ്പിക്കണമെന്നും പവാര്‍ ഇപ്പോഴെങ്കിലും ആദ്യം രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗോയല്‍ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media