അയല്‍ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്‌സിന്‍
കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ
ദില്ലി: അയല്‍ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ. മ്യാന്മാര്‍, ബംഗ്ലാദേശ്, ഇറാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ആരംഭിച്ചത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വാക്‌സിന്‍ കയറ്റുമതി ഇന്ത്യ പുനരാരംഭിച്ചത്. 10 കോടി കൊവിഡ് വാക്സിനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്സിന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തില്‍ വാക്സിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ് വാക്സിന്‍ വിതരണം പുനരാരംഭിച്ചിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുകയും സാഹചര്യം നിയന്ത്രണ വിധേയമാകുകയും ചെയ്തതോടെ ഇന്ത്യ വാക്സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കഴിഞ്ഞ മാസം ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.