തിരുവനന്തപുരം:കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തും. മന്ത്രിസഭാ യോഗത്തിന്റേതാണ്തീരുമാനം. ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും കത്രിക കുടുങ്ങിയത് എങനെഎന്ന് കണ്ടെത്താനായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനുള്ളതീരുമാനം. വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് ദുരിതാശ്വസന നിധിയില്‍ നിന്നും സഹായം നല്‍കാനും തീരുമാനിച്ചു. ഹര്‍ഷീനയുടെ അപേക്ഷയില്‍ രണ്ട് ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനം.