പെണ്ണു തേടിയ ഉണ്ണിക്കൃഷനെ സോഷ്യല്‍ മീഡിയ പെണ്ണു കെട്ടിക്കും
പുരനിറഞ്ഞു നില്‍ക്കുന്നവര്‍ എന്നൊക്കെ പറയില്ലെ. വിവാഹപ്രായവും അതിലേറെയും കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവരെക്കുറിച്ചാണ് അങ്ങിനെ പറയാറ്. സ്്ത്രീകളുടെ കാര്യത്തിലാണ് ഇ ചൊല്ല് ഏറെയും പതിവെങ്കിലും പരിധിവിട്ട പുരുഷന്‍മാരും ഇത്തരം പഴി കേള്‍ക്കാരുണ്ട്. ഇത്തരം ചോദ്യങ്ങള്‍ കേട്ട് മടുത്ത് തൃശൂര്‍ വല്ലച്ചിറ സ്വദേശി ഉണ്ണിക്കൃഷ്ണന്‍ തന്റെ ചായക്കടക്കു മുന്നില്‍ ഒരു ബോര്‍ഡ് വച്ചു. 'ജീവിത പങ്കാളിയെ തേടുന്നു ( ജാതി -മത ഭേദമന്യേ)' എന്നു കുറിച്ചു. തന്റെ മൊബൈല്‍ ഫോണ്‍ നമ്പറും ഒപ്പം ചേര്‍ത്തു.
സോഷ്യല്‍ മീഡിയയുടെ കാലമാണല്ലോ. ഉണ്ണിക്കൃഷ്ണന്റെ ബോര്‍ഡങ്ങ് വൈറലായി. ഏഴാം കടലും കടന്ന് അങ്ങ് ഓസ്‌ട്രേലിയയില്‍ നിന്നുവരെ വിവാഹാലോചനകള്‍ ഉണ്ണിക്കൃഷ്ണനെ തേടിയെത്തുന്നു. നിലവില്‍ വന്ന ആലോചനകള്‍ പോയി കണ്ടു തീര്‍ക്കാന്‍ തന്നെ രണ്ടു വര്‍ഷമെടുക്കുമെന്നാണ് ഉണ്ണിക്കൃഷ്ണന്‍ പറയുന്നത്. എന്തിനാണ് ഇങ്ങിനെ ബോര്‍ഡ് വച്ചതെന്ന് സ്വകാര്യത്തില്‍ ചോദിച്ചാല്‍ ഉണ്ണിക്കൃഷ്ണന്‍ പറയും. ''വയസ് 33 കഴിഞ്ഞു ജീവിത പങ്കാളിയെ കിട്ടുന്നില്ല. കാണുന്ന നാട്ടുകാര്‍ക്കൊക്കെ ചോദിക്കാനൊന്നേയുള്ളൂ. കല്യാണമായില്ലേ? ഉത്തരം മുട്ടിയപ്പോള്‍ നാട്ടുകാര്‍ കാണാന്‍ വേണ്ടിയാണ് ബോര്‍ഡ് വച്ചത്.''
സംഗതിയെന്തായാലും വൈകാതെ സോഷ്യല്‍ മീഡിയയില്‍ ഉണ്ണിക്കൃഷ്്ണന്റെ വിവാഹ ഫോട്ടോയും വൈറലാവും. മാട്രിമോണിയല്‍ സൈറ്റുകാരും പ്രതങ്ങളും ജാഗ്രതൈ. എല്ലാവരും ഇങ്ങനെ ബോര്‍ഡ് വയ്ക്കാന്‍ തുടങ്ങിയാല്‍ വിവാഹ പരസ്യമില്ലാതെ കഞ്ഞികുടി മുട്ടും.