സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പേ സുരേഷ് ഗോപി തൃശൂരില്‍  പ്രചാരണം തുടങ്ങി
 


തൃശൂര്‍: ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരില്‍ സുരേഷ് ഗോപിക്കായി ബിജെപി പ്രചാരണം തുടങ്ങി. ബിജെപി ബൂത്ത് തല യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് നാല് മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുക. തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സംഘടനയുടെ അടിത്തട്ട് ശക്തമാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ബൂത്ത്തല യോഗം നടക്കുക.
നേതാക്കളും അണികളുമെന്ന വേര്‍തിരിവ് മാറ്റാന്‍ വേണ്ടി അവര്‍ക്കൊപ്പമാണ് സുരേഷ് ഗോപി മണ്ഡലത്തില്‍ സജീവമാകുന്നത്. ഇന്ന് നാട്ടിക, പുതുക്കാട്, ഒല്ലൂര്‍, ഇരിങ്ങാലക്കുട എന്നി മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുക. നേരത്തെ കോര്‍ണര്‍ യോഗങ്ങളായിട്ടാണ് സുരേഷ് ഗോപി യോഗങ്ങള്‍ നടത്തിവന്നത്. അത് മാറ്റി നിയോജകമണ്ഡലത്തിലേക്ക് മാറ്റുകയായിരുന്നു. കേന്ദ്ര ഫണ്ട് നടപ്പാക്കിയ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാകും സുരേഷ് ഗോപി ശ്രമിക്കുക.

ഇനി മണ്ഡലത്തില്‍ കൂടുതല്‍ സജീവമാകാനാകും സുരേഷ് ഗോപി ശ്രമിക്കുക. കോര്‍ണര്‍ മീറ്റിങ്ങുകള്‍ മാറ്റി ബൂത്ത് ഭാരവാഹികളെ വിളിച്ച് മണ്ഡലം കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തനം നടത്താനാണ് സുരേഷ് ഗോപിയും ബിജെപിയും ശ്രമിക്കുക.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media