വിപണി നേട്ടത്തോടെ തുടക്കം;സെൻസെക്സ് 278 പോയന്റ് ഉയർന്നു
മുംബൈ: പ്രതികൂലമായ ആഗോള സാഹചര്യങ്ങൾ മറികടന്ന് സൂചികകളിൽ ആശ്വാസത്തോടെ തുടക്കം. സെൻസെക്സ് 278 പോയന്റ് ഉയർന്നു 58,769 ലും നിഫ്റ്റി 73 പോയന്റ് ഉയർന്ന 17,470 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ചൈനയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെയുടെ കടബാധ്യതയും ഈയാഴ്ചയിലെ ഫെഡറൽ റിസർവ് യോഗവുമൊക്കെയാണ് കരുതലെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. യുഎസ് വിപണി ഉൾപ്പടെയുള്ളവ കനത്തനഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടിസിഎസ്, ഹിന്ദുസ്ഥാൻ യൂണിലെവർ, ഏഷ്യൻ പെയിന്റ്, ടൈറ്റാൻ, ബജാജ് ഫിനാൻസ്, റിലയൻസ്, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർഗ്രിഡ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
നിഫ്റ്റി ഓട്ടോ, മെറ്റൽ തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലും എഫ്എംസിജി, ഐടി, ഹെൽത്ത്കെയർ തുടങ്ങിയ സെക്ടറുകൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.31 ശതമാനവും സ്മോൾക്യാപ് 0.25 ശതമാനവും ഉയർന്നു.