'ഭര്‍ത്താവിനെ പോലെ ചുംബിക്കുകയും പെരുമാറുകയും ചെയ്യുന്നു': പശുവിനെ വിവാഹം ചെയ്ത് സ്ത്രീ
ഭര്‍ത്താവ് പുനര്‍ജ്ജനിച്ചതെന്ന വിശ്വാസത്തില്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ തന്നെ സ്‌നേഹത്തോടെ ചുംബിക്കുകയും പെരുമാറുന്നുവെന്നും, ഭര്‍ത്താവിന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്നതായും കാട്ടിയാണ് യുവതി പശുവിനെ വിവാഹം ചെയ്തതത്. ഭര്‍ത്താവിനെ പോലെ വീടിന് മുകളിലെ നിലയിലേക്ക് പശു തന്നെ പിന്തുടരുന്നുവെന്നും സ്ത്രീ പറയുന്നു.
പശുവിനൊപ്പമുള്ള ഇവരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വിവാഹ ചടങ്ങുകളും നടത്തിയതായാണ് നാട്ടുകാര്‍ പറയുന്നത് ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടില്ല.. 'പശുക്കുട്ടി എന്റെ ഭര്‍ത്താവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം അവന്‍ എന്ത് ചെയ്താലും, ജീവിച്ചിരുന്നപ്പോള്‍ ഭര്‍ത്താവ് ചെയ്യുന്നതുപോലെയാണ്'- എന്നായിരുന്നു സ്ത്രീ പറഞ്ഞത്. ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ഉപയോഗിച്ച വസ്തുക്കളില്‍ പലതും അവര്‍ പശുവിന് നല്‍കുകയും ചെയ്തു.
'ദി സണ്‍' റിപ്പോര്‍ട്ട് പ്രകാരം കംബോഡിയയിലെ വടക്കുകിഴക്കന്‍ ക്രാറ്റി പ്രവിശ്യയില്‍ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ് ആണ് പശുവിനെ വിവാഹം ചെയ്തത്. പശുവിനെ കുളിപ്പിച്ചും നന്നായി പരിചരിച്ചുമാണ് ഇവരുടെ ജീവിതം. നന്നായി കുളിപ്പിക്കും, ഭര്‍ത്താവ് ടോള്‍ഖുത് ഉപയോഗിച്ചിരുന്ന തലയണയടക്കമുള്ള തലയണകള്‍ തുന്നിച്ചേര്‍ത്ത് മെത്തയുണ്ടാക്കി. അതിലാണ് പശുവിനെ കിടത്തുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഭര്‍ത്താവ് ടോളിന്റെ മരണം.