ഇന്ധന വില വര്‍ധന: കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ച് രാജ്ഭവനിലേക്ക് കോണ്‍ഗ്രസ്
 


തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവില്‍  പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്. കുതിരവണ്ടിയും കാളവണ്ടിയും  ഓടിച്ചും സ്‌കൂട്ടര്‍ ഉരുട്ടിയുമാണ് പ്രതിഷേധം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് തുടങ്ങുന്ന പ്രതിഷേധത്തിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കും. രാജ്യമൊട്ടാകെയും സംസ്ഥാനത്തും ഇന്ധന വില വര്‍ധനയില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും രാജ്യത്ത് പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്നും പദ്മജ കുറ്റപ്പെടുത്തി. 2014 മെയില്‍ നരേന്ദ്ര മോദി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ ആയിരുന്നു.അന്ന് ദില്ലിയിലെ പെട്രോള്‍ വില 71.51 രൂപ. ഡീസലിന് 57.28 രൂപയും മാത്രം. 14.23 രൂപയായിരുന്നു  പെട്രോളും ഡീസലും തമ്മിലുള്ള വ്യത്യാസം. ഇന്ന് ക്രൂഡ് ഓയില്‍ വില 102 ഡോളര്‍ മാത്രമുള്ളപ്പോള്‍  പെട്രോളിന് 115 രൂപയാണെന്നും പദ്മജ പറഞ്ഞു. 2014 ന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു. 40 ഡോളറിലേക്ക് ക്രൂഡ് ഓയില്‍ വില കൂപ്പ് കുത്തി. എന്നാല്‍ ഇന്ധന വിലയില്‍ ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചില്ല. ക്രൂഡ് ഓയില്‍ വില 147.27 ഡോളറില്‍ എത്തിയപ്പോള്‍  അന്ന് കേന്ദ്ര സര്‍ക്കാരിന് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്‌സൈസ് ഡ്യൂട്ടി ചുമത്തിയത്. ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ കുറയുമ്പോള്‍ മോദി സര്‍ക്കാര്‍  മറ്റു നികുതികള്‍ കൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും പദ്മജ വിമര്‍ശിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media