പൊതുദര്‍ശനത്തിന് റീത്ത് വേണ്ട, വയലാറിന്റെ
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം കേള്‍പ്പിക്കണം:
പി.ടി തോമസിന്റെ അന്ത്യാഭിലാഷം
കൊച്ചി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസ് ഇന്ന് രാവിലെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്‍കിയ ശേഷമാണ് പിടി തോമസിന്റെ വിയോ?ഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു. സംസ്‌കാരത്തില്‍ മത ചടങ്ങുകള്‍ ഉപേക്ഷിക്കണം. കൊച്ചി രവിപുരത്തെ ശ്മശാനത്തില്‍ വേണം സംസ്‌കരിക്കാന്‍. ചിതാഭസ്മം ഉപ്പുതോട്ടില്‍ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ റീത്ത് വയ്ക്കാന്‍ പാടില്ല. അന്ത്യോപചാരം സമയത്ത് വയലാറിന്റെ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം' പതിയെ കേള്‍പ്പിക്കണമെന്നുമാണ് അദ്ദേഹം സുഹൃത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. പി ടി തോമസിന്റെ അന്തിമ ആഗ്രഹപ്രകാരം ചടങ്ങുകള്‍ നടത്തുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. കുടുംബത്തിന്റെ താല്പര്യം കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
അതേസമയം അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് അല്‍പസമയത്തിനകം തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും. കൊച്ചിയിലേക്ക് പുറപ്പെടും മുന്‍പ് പിടിയുടെ കണ്ണുകള്‍ ദാനം ചെയ്യും. ഇതിനുള്ള അനുവാദം കുടുംബം സി.എം.എസ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. റോഡ് മാര്‍ഗമാണ് ഭൗതിക ശരീരം എറണാകുളത്ത് എത്തിക്കുക. നാളെ രാവിലെ എറണാകുളം ഡിസിസി ഓഫിസിലും കാക്കനാട് കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും.കാച്ചി പാലാരിവട്ടത്തെ പി ടി തോമസിന്റെ വസതിയില്‍ പ്രമുഖരടക്കം ആളുകള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസത്തേക്ക് കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും റദ്ദുചെയ്ത