കോഴിക്കോട്: സ്‌കൂട്ടര്‍ വിഭാഗത്തിലെ തലതൊട്ടപ്പന്‍മാരായ ഹോണ്ടയുടെ ഇലക്ട്രിക് സെഗ്മെന്റിനായുള്ള കാത്തിരിപ്പിന് വിരാമം ഏറെ കുറെയായിരിക്കുകയാണ്. ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലം ആയെങ്കിലും ഇപ്പോഴിതാ ഹോണ്ട ഇലക്ട്രിക് അടുത്ത വര്‍ഷം ആദ്യം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
2025 ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ?ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഹോണ്ട ആക്ടീവ ഇലക്ട്രിക് അവതരിപ്പിക്കുമെന്നാണ് വിവരം. കര്‍ണാടകയിലെ ഹോണ്ടയുടെ ഫാക്ടറിയിലാണ് ഹോണ്ട ആക്ടീവ ഇവിയുടെ നിര്‍മ്മാണം നടക്കുന്നത്. ഇത് ഡിസംബറില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വണ്ടിയുടെ ട്രയല്‍ ഉത്പാദനം ഏതാനും ആഴ്കള്‍ക്കുള്ളില്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. 2025 ഫെബ്രുവരിയില്‍ ഉപഭോക്താക്കളിലേക്ക് വാഹനം എത്തിക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്.
ഹോണ്ട ആക്ടീവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 100 കിലോമീറ്റര്‍ വരെ റേഞ്ച് വരെ നല്‍കാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും വാഹനത്തില്‍ സജ്ജീകരിക്കുകയെന്നാണ് വിവരം. ഒരു ലക്ഷം രൂപ പ്രാരംഭ വിലയിലായിരിക്കും ഇന്ത്യന്‍ വിപണിയിലേക്ക് ഹോണ്ട ആക്ടീവ ഇവി എത്തുക. ഈ വിലയില്‍ വിപണിയിലെത്തിയാല്‍ എതിരാളികള്‍ക്ക് കനത്ത വെല്ലുവിളിയാണ് നല്‍കുക എന്നതില്‍ സംശയമില്ല.