വിപണി നേട്ടത്തോടെ തുടക്കം
സെന്‍സെക്‌സില്‍ 329 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,100കടന്നു.സെൻസെക്സ് 329 പോയന്റ് ഉയർന്ന് 57,750ലും നിഫ്റ്റി 95 പോയന്റ് നേട്ടത്തിൽ 17,181ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ഒൻജിസി, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, എൽആൻഡ്ടി, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തിൽ. നെസ് ലെ, സിപ്ല, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.7ശതമാനംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.