പ്രതിമാസം 80 രൂപ മാത്രം ഫീസ്, നൃത്തം പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്പുമായി ആശാ ശരത്ത്
 


 



പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകള്‍ പഠിപ്പിക്കാനുള്ള മൊബൈല്‍ ആപ്പുമായി നര്‍ത്തകിയും നടിയുമായ ആശ ശരത്ത്. പ്രാണ ആശ ശരത്ത് കള്‍ച്ചറല്‍ സെന്റര്‍ മൊബൈല്‍ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും. കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവില്‍ താത്പര്യമുള്ളവര്‍ക്കെല്ലാം കലകള്‍ പഠിക്കാന്‍ അവസരമൊരുക്കുക. ഈ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിക്കുന്നത്.

പഠനത്തിന് പ്രതിമാസം 80 രൂപ മാത്രം ഫീസ്. വര്‍ഷത്തില്‍ ആയിരം രൂപയ്ക്ക് താഴെ. ഫീസ് കൊടുക്കാന്‍ സാധിക്കാത്തവരെ ആശ ശരത്ത് സൗജന്യമായി പഠിപ്പിക്കും. തുടക്കക്കാര്‍ക്കും പരിശീലനം നേടിയവര്‍ക്കും ഒരുപോലെ ആപ്പില്‍ നിന്ന് ക്ലാസുകള്‍ കിട്ടും. ആദ്യഘട്ടത്തിലുള്ളത് റെക്കോഡ് ചെയ്ത ക്ലാസുകള്‍. ആശ ശരത്ത് കള്‍ച്ചറല്‍ സെന്റര്‍ പ്രാണ ഇന്‍സൈറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ് ആന്‍ഡ്രോയിഡ്, ആപ്പിള്‍ പ്ലാറ്റ് ഫോമുകളിലെല്ലാം ലഭ്യമാകും. ശനിയാഴ്ച കൊച്ചിയിലാണ് ആപ്പിന്റെ അവതരണം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media