ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമുണ്ടെങ്കിൽ കമ്പനികൾ വെളിപ്പെടുത്തണം : കോര്‍പറേറ്റ് മന്ത്രാലയം.
ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമുണ്ടെങ്കിൽ കമ്പനികൾ വെളിപ്പെടുത്തണം ഇതുംസബന്ധിച്ച് കമ്പനി നിയമം 2013ന്റെ ഷെഡ്യൂള്‍ മൂന്നിലെ ഭേദഗതി ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുമെന്ന് മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു .ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രം ബില്ല് കൊണ്ടുവരാനിരിക്കെയാണ് മന്ത്രലയത്തിന്റെ ഈ അറിയിപ്പ്. ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍നിന്നുള്ള ലാഭം, നഷ്ടം, കൈവശമുള്ള ക്രിപ്‌റ്റോകറന്‍സികളുടെ എണ്ണം, വ്യക്തികളില്‍നിന്നുള്ള സ്വീകരിച്ചിട്ടുള്ള നിക്ഷേപം തുടങ്ങിയവയാണ് ബാലന്‍സ് ഷീറ്റില്‍ കാണിക്കണമെന്ന് കോര്‍പറേറ്റ് മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നൽകിയത് . ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍നിന്നുള്ള ലാഭം, നഷ്ടം, കൈവശമുള്ള ക്രിപ്‌റ്റോകറന്‍സികളുടെ എണ്ണം, വ്യക്തികളില്‍നിന്നുള്ള സ്വീകരിച്ചിട്ടുള്ള നിക്ഷേപം തുടങ്ങിയവയാണ് വ്യക്തമാക്കേണ്ടത്.
ഉയര്‍ന്ന വരുമാനം വാഗ്ദാനംചെയ്ത് ചില കമ്പനികള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതായി പരാതിലഭിച്ചിട്ടുണ്ടെന്നും നിക്ഷേപകര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നും മന്ത്രലയം അറിയിച്ചു.