കുതിച്ചുയര്‍ന്ന് പെട്രോള്‍, ഡീസല്‍ വില; ഇന്നും വര്‍ധന.
കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ ആറാംദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. വിവിധ നഗരങ്ങളില്‍ പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് കൂടിയത്. കഴിഞ്ഞ ആറ് ദിവസംകൊണ്ട് പെട്രോളിന് ഒരു രൂപ 78 പൈസയും ഡീസലിന് രണ്ട് രൂപ നാല് പൈസയുമാണ് വര്‍ധിച്ചത്. കേരളത്തില്‍ ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 90.61 രൂപയാണ് വില. ഡീസലിന് 85 രൂപയും.
രാജ്യത്തെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സര്‍വകാല റെക്കോര്‍ഡാണ് ഇന്ന് മറികടന്നത്. കൊച്ചിയില്‍ പെട്രോളിന് 88.65 രൂപയാണ് വില. ഡീസലിന് 83.12 രൂപയും. കോഴിക്കോട് പെട്രോള്‍ വില 90 രൂപയിലേക്ക്. 89.02 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 83.51 രൂപയും.
പ്രധാന മെട്രോനഗരങ്ങളായ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെല്ലാം ഇന്ധന വില റെക്കോര്‍ഡിലെത്തി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 88.73 രൂപയാണ് വില. ഡീസലിന് 79.06 രൂപയാണ് വില. മുംബൈയില്‍ പെട്രോളിനും ഡീസലിനും തീവിലയാണ്. ഒരു ലിറ്റര്‍ പെട്രോളിന് 95.21 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 86.04 രൂപയും
ആഗോള അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യകത ഉയര്‍ന്നതും കൊവിഡ് -19 നുള്ള വാക്‌സിന്‍ ലഭിക്കാനുള്ള സാധ്യതയുമാണ് ഇന്ധന വില വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നതും ഇന്ധനവില വര്‍ധനവിന് കാരണമാകുന്നു.
ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. ആഗോള ക്രൂഡ് ഓയില്‍ വിലയും കുതിച്ചുയരുകയാണ്. ഇന്ന് ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയില്‍) ഇന്ന് 62.71 ഡോളറാണ് വില. 72.59 രൂപയിലാണ് ഇന്ന് ഡോളര്‍ വിനിമയം നടക്കുന്നത്.