നിയമവിരുദ്ധമായി മോടി കൂട്ടിയാല്‍ പണി കിട്ടും; നിയമനടപടിയുമായി ദുബൈ പൊലീസ് 


വാഹനങ്ങള്‍ നിയമവിരുദ്ധമായി മോടി കൂട്ടുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദുബൈ പൊലീസ്. നിയമം ലംഘിച്ചു കഴിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴയും 12ബ്ലാക് പോയിന്റകളുമാണ് ശിക്ഷ. നിലവില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മോടികൂട്ടി ട്രാഫിക് നിയമലംഘനം നടത്തിയ 2105 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ട്രാഫിക് അപകടങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 


ബര്‍ദുബൈ മേഖലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ പിടികൂടിയത്. അനധികൃതമായി എഞ്ചിനുകള്‍ പരിഷ്‌കരിക്കുക, ജനങ്ങളെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുക എന്നിവയുടെ പേരിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തതെന്ന് ദുബൈ പൊലീസിലെ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം പറഞ്ഞു.

പൊതുജനങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നതിനും കൂടിയാണ് നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് അബ്ദുല്ല ഖാദിം കൂട്ടിച്ചേര്‍ത്തു. എഞ്ചിന്‍ അല്ലെങ്കില്‍ വാഹനങ്ങളുടെ അടിസ്ഥാനപരമായ ഘടന അനുവാദമില്ലാതെ മാറ്റരുത്. റോഡ് ഉപയോഗിക്കുന്നവരുടെ ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ദുബൈ പോലീസ് നിര്‍ദേശിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media