ദില്ലി: ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ് ബി ഐ. ബോണ്ടുകളിലെ സീരിയല്‍ നമ്പറുകള്‍ അടക്കമുള്ളവയാണ് കൈമാറിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മുദ്ര വെച്ച രണ്ട് കവറുകളില്‍ പെന്‍ഡ്രൈവുകളില്‍ ആയാണ് ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്.
സുരക്ഷ കാരണങ്ങളാല്‍ അക്കൗണ്ട് നമ്പറുകളും കൈവൈസി വിവരങ്ങളും മാത്രം പ്രസിദ്ധീകരിക്കുന്നില്ലെന്നും എസ് ബി ഐ വ്യക്തമാക്കി. എന്നാല്‍ ബോണ്ട് വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഇത് തടസ്സമല്ലെന്നും എസ് ബി ഐ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഇലക്ടറല്‍ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറി ഇന്ന് അഞ്ച് മണിക്കുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി എസ്ബിഐയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.