റെക്കോര്‍ഡ് നേട്ടത്തില്‍ ഓഹരി വിപണി തുടക്കം
നേട്ടത്തില്‍ ഓഹരി വിപണി ഉണര്‍ന്നു. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക ചരിത്രത്തില്‍ ആദ്യമായി 51,000 പോയിന്റിന് മുകളില്‍ വ്യാപാരം ആരംഭിച്ചു. രാവിലെ സമയം 9.44 -ന് 578.10 പോയിന്റ് ഉയര്‍ന്ന് 51,309.73 എന്ന നിലയില്‍ സെന്‍സെക്‌സ് സൂചികയെത്തി (1.14 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചികയും മോശമാക്കിയില്ല. നിഫ്റ്റി 166.90 പോയിന്റ് കുതിച്ച് 15,091.15 എന്ന നില രേഖപ്പെടുത്തി (1.12 ശതമാനം നേട്ടം). ഓട്ടോ, ബാങ്ക് ഓഹരികളുടെ മുന്നേറ്റമാണ് സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ക്ക് പുതുജീവന്‍ നല്‍കുന്നത്. സെന്‍സെക്‌സിലെ തുടക്ക വ്യാപാരത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഓഎന്‍ജിസി), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഓഹരികള്‍ പ്രധാന നേട്ടക്കാരായി.
മേഖലാ സൂചികകളില്‍ നിഫ്റ്റി ഓട്ടോ സൂചിക 2.5 ശതമാനത്തിന് മുകളില്‍ നേട്ടം കുറിച്ചാണ് രാവിലെ ഇടപാടുകള്‍ നടത്തിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, മതര്‍സണ്‍ സുമി, അശോക് ലെയ്‌ലാന്‍ഡ്, ടാറ്റ മോട്ടോര്‍സ് കമ്പനികളുടെ ഓഹരികള്‍ സൂചികയ്ക്ക് കരുത്ത് പകര്‍ന്നു. നിഫ്റ്റി ബാങ്ക് സൂചികയും വന്‍മുന്നേറ്റം കാഴ്ച്ചവെക്കുകയാണ്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയുടെ പിന്‍ബലത്തില്‍ സൂചിക 2 ശതമാനത്തിലേറെ നേട്ടം കയ്യടക്കിയിട്ടുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ശ്രീറാം ട്രാന്‍സ്‌പോര്‍ട് ഫൈനാന്‍സ് കമ്പനി എന്നിവയുടെ പശ്ചാത്തലത്തില്‍ നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സൂചികയും 1.5 ശതമാനം ഉണര്‍വ് രേഖപ്പെടുത്തുന്നു. രാവിലെ സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫ്യൂച്ചറുകള്‍ (എസ്ജിഎക്‌സ് നിഫ്റ്റി) കുറിച്ച നേട്ടം ഇന്ത്യന്‍ ഓഹരി വിപണിയുടെ ശുഭകരമായ തുടക്കത്തിന് സൂചന നല്‍കിയിരുന്നു. രാവിലെ സമയം 7.30 -ന് എസ്ജിഎക്‌സ് നിഫ്റ്റി ഫ്യൂച്ചറുകള്‍ 92 പോയിന്റ് ഉയര്‍ന്ന് 15,034 എന്ന നിലയിലാണ് വ്യാപാരം നടത്തിയത് (0.87 ശതമാനം നേട്ടം).