നിര്‍മ്മാണ രംഗത്തേക്ക് വീണ്ടും ചുവടുവെക്കാനൊരുങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി
സിനിമാ നിര്‍മ്മാണ മേഖലയിലേക്ക് വീണ്ടും ചുവട് വെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. പുതിയ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. നേരത്തെ പ്ലേ ഹൗസിന്റെ ബാനറില്‍ മമ്മൂട്ടി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവിന്റെ ചിത്രീകരണ തിരക്കിലാണ് മമ്മൂട്ടി. എറണാകുളത്തും വാഗമണ്ണിലുമായാണ് പുഴുവിന്റെ ചിത്രീകരണം. ഇതിന് ശേഷമായിരിക്കും ലിജോയുടെ ചിത്രത്തില്‍ മമ്മൂട്ടി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രോജക്ടിന്റെയും മമ്മൂട്ടിയുടെ പുതിയ നിര്‍മാണക്കമ്പനിയുടെയും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
എംടി വാസുദേവന്‍നായരുടെ ചെറുകഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന സീരീസിലെ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്.