ബേപ്പൂര്‍ മുരളീധരപണിക്കരുടെ നോവലുകള്‍ പ്രകാശനം ചെയ്തു
കോഴിക്കോട്; ബേപ്പൂര്‍ മുരളീധര പണിക്കരുടെ നാലു നോവലുകള്‍ പ്രകാശനം ചെയ്തു. പ്രാണ, കരാളിക, അഗ്നിനക്ഷത്ര, ഭ്രമണം എന്നീ നോവലുകളാണ് പുറിത്തിറങ്ങിയത്. ലിപി ബുക്‌സാണ് പ്രസാധകര്‍. കോഴിക്കോട് കിംഗ് ഫോര്‍ട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. നവാസ് പൂനൂര്‍ ഏറ്റുവാങ്ങി. കോഴിക്കോട് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഫിറോസ് ഖാന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എം. പ്രിയദര്‍ശന്‍ ലാല്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി ഡോ. എം.പി. പത്മനാഭന്‍, ഇ.എം. രാജാമണി, ലിപി അക്ബര്‍ എന്നിവര്‍ സംസാരിച്ചു. ബേപ്പൂര്‍ മുരളീധര പണിക്കര്‍ പ്രതിസ്പന്ദനം നടത്തി. എം.എ. സുഹൈല്‍ സ്വാഗതവും ബാബു വര്‍ഗീസ് നന്ദിയും പറഞ്ഞു.