വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സത്യഗ്രഹം നടത്തി
കോഴിക്കോട്: ദേശീയപാതാ വികസനത്തിന് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാര പാക്കേജിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി നേതൃത്വത്തില്‍ നാദാപുരം റോഡില്‍ സത്യഗ്രഹം നടത്തി. സംസ്ഥാന പ്രസിഡണ്ട് വി.കെ.സി.മമ്മദ് കോയ ഉദ്ഘാടനം ചെയ്തുകോടികള്‍ ചിലവഴിക്കുന്ന റോഡ് വികസനത്തിന്റെ ഇരകളാവുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ഉടനെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
സി.കെ.വിജയന്‍, ടി .മരക്കാര്‍, കെ.എം റഫീഖ്, ഡി.യം.ശശീന്ദ്രന്‍ ,വി.അസീസ്, എം.എം ബാബു പ്രസംഗിച്ചു ടി.കെ.രമേശന്‍, കെ.ശശി, ജയന്‍ പാലേരി, ടി.കെ.സുകുമാരന്‍, പ്രശാന്ത് മത്തത്ത് എന്നിവര്‍ നേതൃത്വം നല്‍കി
ആഗസ്റ്റ് 10 സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന കുത്തിയിരിപ്പ് സമരത്തിന്റെ ഭാഗമായാണ് സത്യഗ്രഹം.