റിസര്‍വ് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി അജയ് കുമാറിനെ നിയമിച്ചു
ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി അജയ് കുമാറിനെ നിയമിച്ചു. നേരത്തെ ആര്‍ബിഐയുടെ ഡല്‍ഹി റീജിയണല്‍ ഓഫീസ് മേധാവിയായിരുന്നു അദ്ദേഹം. 30 വര്‍ഷത്തെ സേവനത്തിനിടയില്‍, വിദേശവിനിമയം, ബാങ്കിങ്, കറന്‍സി മാനേജുമെന്റ് തുടങ്ങിയ മേഖലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശ കറന്‍സി വിനിമയം, കറന്‍സി മാനേജുമെന്റ് തുടങ്ങിയമേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശ കറന്‍സി വിനിമയം, കറന്‍സി മാനേജുമെന്റ് തുടങ്ങിയ മേഖലകളിലെ ചുമതലയാകും എക്സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയില്‍ അദ്ദേഹത്തിന് ലഭിക്കുക.
പട്ന സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഐസിഎഫ്എഐയില്‍നിന്ന് ബാങ്കിങില്‍ എംഎസും നേടിയിട്ടുണ്ട്. ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജുമെന്റ് റിസര്‍ച്ചില്‍നിന്ന് സര്‍ട്ടിഫൈഡ് ബാങ്ക് മാനേജര്‍ കോഴ്സ്, ചിക്കാഗോയിലെ കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജുമെന്റില്‍നിന്ന് എക്സിക്യൂട്ടീവ് മാനേജുമെന്റ് പ്രോഗ്രാം എന്നിവ ഉള്‍പ്പടെയുള്ള പ്രൊഫഷണല്‍ യോഗ്യതകളും അദ്ദേഹം നേടിയിട്ടുണ്ട്.