കെപി അനില്‍കുമാറിന് സിപിഎമ്മില്‍ ആദ്യ ചുമതല; ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരി 


കോഴിക്കോട്: കോൺ​ഗ്രസ് വിട്ട് എത്തിയ കെ പി അനിൽകുമാർ സിപിഎമ്മിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുന്നു. കോഴിക്കോട് ജില്ലാ സമ്മേളനനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായാണ് സിപിഎമ്മിലെ അനിൽകുമാറിന്റെ ആദ്യ ചുമതല.

സിപിഐഎമ്മിലേക്ക് എത്തി തൊട്ടടുട്ട ദിവസം തന്നെയാണ് കെപി അനിൽകുമാറിന് ആദ്യ ചുമതല നൽകിയിരിക്കുന്നത്. ജനുവരി 10 മുതൽ 12 വരെയാണ് കോഴിക്കോട് ജില്ലാ സമ്മേളനം. എളമരം കരിം, ടി പി രാമകൃഷ്‌ണൻ, മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് അനിൽകുമാറിന് ആദ്യ ചുമതല നൽകിയത്.

സിപിഐഎമ്മിലേക്ക് കടന്നു വരുമ്പോൾ തന്നെ പാർട്ടി വലിയൊരു ചുമതല ഏൽപിക്കുകയാണെന്നും അത് വളരെ സന്തോഷപരമായ കാര്യം തന്നെയാണെന്നും അനിൽ കുമാർ പറഞ്ഞു. ഏൽപിക്കുന്ന ചുമതല കൃത്യമായി നിർവഹിക്കും. മറ്റു ചുമതലകൾ വരും ദിവസങ്ങളിൽ നൽകും. രതികുമാറിനെ പോലെ കൂടുതൽ പ്രവർത്തകർ കോൺഗ്രസിൽ നിന്ന് സിപിഐഎമ്മിലേക്ക് എത്തുമെന്നും അനിൽകുമാർ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media