മില്‍മ പരിസ്ഥിതി ദിനം ആചരിച്ചു
കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ പരിസ്ഥിതി ദിനം ആചരിച്ചു. 'ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം' എന്ന ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി ദിന സന്ദേശം ഉദ്‌ഘോഷിച്ചു കൊണ്ട് ഹെഡ് ഓഫീസിലും ഡെയറികളിലും വൃക്ഷത്തൈകള്‍ നട്ടു. തുടര്‍ന്ന് ഹെഡ് ഓഫീസില്‍ 'ആവാസവ്യവസ്ഥയുടെ പുനസ്ഥാപനം' എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരം നടന്നു.
മാനെജിംഗ് ഡയറക്ടര്‍ ഡോ. പി.മുരളി പരിസ്ഥിതി പരിപാലനത്തിന്റെ പ്രസക്തിയെക്കുറിച്ച് പ്രഭാഷണം നടത്തി. പ്രകൃതിയോട് ഏറ്റവും അടുത്ത് ഇടപഴകുന്നവരാണ് ക്ഷീര കര്‍ഷകര്‍. അവരുടെ ഉന്നമനവും ഉപഭോക്താക്കളുടെ സംതൃപ്തിയും ഉറപ്പാക്കുന്ന മില്‍മയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് പരിസ്ഥിതി സംരക്ഷണമെന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ മാനെജര്‍ എന്‍.കെ. പ്രേംലാല്‍, കെ.സി.ജെയിംസ്, മാനെജര്‍ കെ.പ്രേമാനന്ദന്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
വൈകിട്ട് 'പരിസ്ഥിതിയും കാലാവസ്ഥാ പ്രതിസന്ധിയും', 'ഊര്‍ജ്ജവും, പരിസ്ഥിയും പരിപാലനവും' എന്നീ വിഷയങ്ങളില്‍ വെബിനാര്‍ നടന്നു. ചെയര്‍മാന്‍ കെ.എസ് മണി ഉദ്ഘാടനം ചെയ്തു. ജയരാമന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ സംവദിച്ചു.