കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീഎന്‍ട്രി വിസ പുതുക്കില്ല



റിയാദ്: സൗദി അറേബ്യയില്‍  നിന്ന് അവധിക്ക് പുറത്തുപോയവരുടെ റീഎന്‍ട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല. സൗദി ആഭ്യന്തര മന്ത്രാലയമാണ്  ഇക്കാര്യം അറിയിച്ചത്. ഇത്തരം റീഎന്‍ട്രി വിസകള്‍ ഇലക്ട്രോണിക് രീതിയില്‍ പുതുക്കാന്‍ സാധിക്കില്ല എന്നാണ് മന്ത്രാലയത്തിന് കീഴിലെ അബ്ഷിര്‍ പോര്‍ട്ടല്‍ അധികൃതര്‍ ട്വിറ്റര്‍ വഴി അറിയിച്ചത്. 

സൗദിയില്‍ തൊഴില്‍ വിസയിലോ ആശ്രിത വിസയിലോ താമസിക്കുന്നവര്‍ക്ക് രാജ്യത്തിന് പുറത്തുപോകാന്‍ അനുവദിക്കുന്നതാണ് റീഎന്‍ട്രി വിസ. താമസ രേഖക്ക് (ഇഖാമ) കാലാവധി ബാക്കി ഉണ്ടായിരിക്കുകയും റീഎന്‍ട്രി വിസയുടെ കാലാവധി രണ്ട് മാസത്തില്‍ കൂടാതിരിക്കുകയും ചെയ്താല്‍ അത്തരം വിസകളുടെ കാലാവധി സ്‌പോണ്‍സര്‍ക്ക് പുതുക്കാനാവും. തൊഴിലാളി വിദേശത്തായിരിക്കുമ്പോള്‍ തന്നെ സൗദിയില്‍ നിന്നും സ്‌പോണ്‍സര്‍ക്ക് ഇലക്ട്രോണിക് സംവിധാനം മുഖേനയാണ് പുതുക്കാന്‍ സാധിക്കുന്നത്. തൊഴിലാളി രാജ്യത്തിന് പുറത്താണെങ്കില്‍ മാത്രമേ ഇത്തരത്തില്‍ ഇലക്ട്രോണിക് രീതിയില്‍ റീഎന്‍ട്രി കാലാവധി നീട്ടാന്‍ സാധിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.


റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍  ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.  ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി മുതല്‍ മറ്റ് രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതില്ല. ഇവര്‍ സൗദിയിലെത്തിയ ശേഷം അഞ്ചു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media