എ എച്ച് എ യുടെ ഇന്ത്യയിലെ ആദ്യ കോംപ്രിഹെന്‍സീവ് ചെസ്റ്റ് പെയിന്‍  ട്രീറ്റ്‌മെന്റ് സെന്റര്‍ അംഗീകാരം ആസ്റ്റര്‍ മിംസിന്


 


കോഴിക്കോട്:അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (എഎച്ച്എ) കോംപ്രിഹെൻസീവ് ചെസ്റ്റ് പെയിൻ  ട്രീറ്റ്മെൻ്റ് സെന്റർ അംഗീകാരം ആസ്റ്റർ മിംസിന്. ഈ അക്രഡിറ്റേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയാണ് കോഴിക്കോട് ആസ്റ്റർ   മിംസ്. ലോകത്ത് എല്ലായിടത്തും ഹൃദയ സംബന്ധമായ ചികിത്സകൾക്ക് വേണ്ട നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും നൽകുന്ന സംഘടനയാണ്  എഎച്ച്എ. നൂതന രോഗനിർണയ മാർഗങ്ങൾ, ആധുനിക ചികിത്സാ രീതികൾ, സമഗ്രമായ പരിചരണം എന്നിവ ഉൾപ്പെടുത്തി ആശുപത്രിയിലെ ഓരോ ജീവനക്കാരുടെയും പ്രവർത്തനമടക്കം വിവിധ മാനദണ്ഡങ്ങൾ  വിലയിരുത്തിയാണ് ഈ അംഗീകാരം നൽകുന്നത്. ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ ഏറ്റവും സങ്കീർണ്ണമായ  കേസുകൾ പോലും ചികിത്സിക്കുന്നതിലുള്ള  മികവിനെയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്നും,ഓരോ രോഗിക്കും സാധ്യമായ ഏറ്റവും മികച്ച ചികിത്സ കാലതാമസമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നനുള്ള അംഗീകാരമാണിതെന്നും ഇൻ്റെർവൻഷണൽ കാർഡിയോളജി വിഭാഗം മേധാവി ഡോ.സൽമാൻ സലാഹുദ്ദീൻ പറഞ്ഞു. നൂതന സ്ട്രോക്ക് കെയർ ഇൻഫ്രാസ്ട്രക്ചറുകളിലൂടെ, രോഗികളുടെ ആരോഗ്യം ക്രമേണ മെച്ചപ്പെടുത്തുകയും വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്ന നിർണായക ഇടപെടലുകൾ നടത്തിയതിന് നേരത്തെ ആസ്റ്റർ മിംസിന് എഎച്ച്എ യുടെ കോംപ്രിഹെൻസീവ് സ്ട്രോക്ക് സെന്റർ അംഗീകാരവും ലഭിച്ചിട്ടുണ്ടെന്ന് മിംസ് സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത് പറഞ്ഞു. കൃത്യമായ സ്ട്രോക്ക് രോഗനിർണയവും വേഗത്തിലുള്ള മെഡിക്കൽ ഇടപെടലും പ്രാപ്തമാക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ എമർജൻസി ഡിപ്പാർട്ട്‌മെന്റ് ബൈപ്ലെയ്ൻ കാത്‌ലാബും  കോഴിക്കോട് ആസ്റ്റർ മിംസിലാണുള്ളതെന്നും ഈ രണ്ട് വിഭാഗങ്ങളുടെ മികച്ച സേവനത്തിനുള്ള അംഗീകാരവും കൂടിയാണിതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
പത്ര സമ്മേളനത്തിൽ ആസ്റ്റർ മിംസ് സി എം എസ് ഡോ.അബ്രഹാം മാമൻ, സിഒഒ ലുഖ്മാൻ പൊൻമാടത്ത്, ഡോ.സൽമാൻ സലാഹുദ്ദീൻ, ഡോ.ബിജോയ് കെ, ഡോ.സുദീപ് കോശി കുര്യൻ, ഡോ. സന്ദീപ് മോഹനൻ,ഡോ.യുംന തുടങ്ങിയവർ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media