പാലക്കാട്: വയനാട് ദുരന്തത്തില്‍ അമ്മ മരിച്ച പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് യുവതിയിട്ട പോസ്റ്റിനു അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റില്‍.
സോഷ്യല്‍ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിനു ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചെര്‍പ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനന്‍ എന്നയാള്‍ക്കെതിരെയാണ് കേസ് എടുത്തത്. വയനാട് ദുരന്തത്തില്‍ അമ്മമാര്‍ മരിച്ച കുട്ടികള്‍ക്കു പാല്‍ കൊടുക്കാന്‍ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആണ് നടപടി. ഇയാളുടെ പ്രവര്‍ത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ്.
സോഷ്യല്‍ മീഡിയകള്‍ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം തന്നെ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍ ആണ്. സോഷ്യല്‍ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതീരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് പോലീസ അറിയിച്ചു.